വീടുകയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍
text_fieldsവെള്ളറട: വീട്ടില്‍ക്കയറി യുവാവിനു നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റില്‍. പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തില്‍ സുദേവനെ (45) ആക്രമിച്ച പുല്ലന്തേരി തെക്കേനട ലക്ഷ്മി സദനത്തില്‍ അമല്‍ എന്ന അനന്തുവാണ് (23) വെള്ളറട പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ചിലർ വീടിന് മുന്നിലെത്തി അസഭ്യം വിളിച്ചു. പുറത്തിറങ്ങിയ സുദേവനെ ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാസംഘം മുഖത്ത് കല്ലുകൊണ്ട് ഇടിച്ചശേഷം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ സുദേവന്റെ ചേട്ടന് ഗോപന്, അയല്‍വാസി സുജാതന്‍ എന്നിവരെയും ആക്രമിച്ചു. മര്‍ദ്ദനത്തില്‍ സുദേവന്റെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുദേവന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നില്‍ കഞ്ചാവ്-ഗുണ്ടാ സംഘമാണെന്ന് സ്ഥലവാസികള്‍ പറയുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ എസ്.എന്‍.ഡി.പി യോഗം കാരക്കോണം ശാഖയുടെ നേതൃത്വത്തില്‍ പുല്ലന്തേരിയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.