അശാസ്ത്രീയ ഹൈവേ നിര്‍മാണം; മഴ പെയ്താല്‍ ചെറിയ കൊല്ല ജങ്ഷൻ വലിയ കുളമാകും
text_fieldsവെള്ളറട: ചെറിയ തോതില്‍ മഴ പെയ്താല്‍ പോലും കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ചെറിയ കൊല്ല ജങ്ഷൻ വലിയ കുളമാകും.മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങിയതു മുതല്‍ ഇതാണ് ചെറിയ കൊല്ലയിലെ അവസ്ഥ. ദിവസങ്ങളായി തുടരുന്ന വേനല്‍മഴയിലും പ്രദേശത്തെ റോഡുള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചെറിയ കൊല്ല ജങ്ഷനില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനാകാത്ത വിധത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര ഹൈവേ നിര്‍മ്മാണം പുരോഗമിക്കുന്ന ഭാഗമാണിവിടം.
ഹൈവേയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ചെറിയകൊല്ല ജംഗ്ഷനിലെ വെള്ള ക്കെട്ടില്‍ വീടുകളില്‍ വെള്ളം കയറുകയും കിണറുകളില്‍ മാലിന്യ വെള്ളം നിറയുകയും ചെയ്തു .ഇതിന് അടിയന്തരമായി പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ പി ഡബ്ല്യു ഡി അടിയന്തരമായി ശാസ്ത്രീയമായി ഓട നിര്‍മ്മിക്കുകയും മഴവെള്ളം കെട്ടി നില്‍ക്കാത്ത രീതിയിലുള്ള റോഡ് നിര്‍മ്മാണം സാധ്യമാക്കണമെന്നും യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം ചെയര്‍മാന്‍ കെ ദസ്തഗീര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.