ആര്യങ്കോട് പൊലീസ് സ്റ്റേഷന് പരിസരത്ത് തൊണ്ടിവാഹനങ്ങള്‍ നശിക്കുന്നു
text_fieldsവെള്ളറട: മലയോരമേഖലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളുടെ പരിസരം തൊണ്ടിവാഹനങ്ങളാൽ നിറയുന്നു. ഇവയിൽ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറി വരെയുണ്ട്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചവയും ടയറുകള്‍ ഇല്ലാതെ ഉരുട്ടിനീക്കാന്പോലും സാധിക്കാത്തവയുമാണ് പലതും. മലയോരത്തെ പ്രധാന പൊലീസ് സ്റ്റേഷനുകളായ ആര്യങ്കോട്, വെള്ളറട പൊലീസ് സ്റ്റേഷനുകളുടെ പരിസരത്താണ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂമ്പാരമായത്. മോഷണവാഹനങ്ങളും കേസുകളില്‍ ഉള്‍പ്പെട്ട് സമയബന്ധിതമായി വിട്ടുകൊടുക്കാന്‍ കാലതാമസം ഉണ്ടാകുന്നവയും ആര്‍ക്കും പ്രയോജനമില്ലാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. വാഹനക്കൂമ്പാരത്തിനിടയില് കാടുകയറിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
ആര്യങ്കോട് പൊലീസ് സ്റ്റേഷന് സ്ഥലസൗകര്യക്കുറവിനാല് ചുറ്റുമതിലില്ലാതെയാണ് പ്രവര്‍ത്തനം. ഇവിടെ ഒരുവശത്തും പിന്‍ഭാഗത്തുമായി പിടിച്ചെടുത്ത വാഹനങ്ങള്‍കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇതിനിടയില്‍ക്കൂടി നടന്നുപോകാന്‍ പോലും കഴിയില്ല. നിലവില്‍ പിടികൂടുന്ന വാഹനങ്ങള്‍ പലതും പാതയോരത്താണ് കൊണ്ടിടുന്നത്.
ഇവിടങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാകാറുണ്ട്. സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാനായി പുറത്ത് സജ്ജമാക്കിയ ഷെഡിന് സമീപത്തും വാഹനങ്ങള്‍ കൊണ്ടിടേണ്ട ദുരവസ്ഥയാണ്. ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോകളും കൂടുതലായി ഇവിടെയും വലിയവ പലതും പാതയോരത്തുമാണ് കൊണ്ടിടുന്നത്. മുമ്പ് വെള്ളറട സ്റ്റേഷനുമുന്നിൽ രാത്രിയില്‍ എത്തിയയാള്‍ സ്റ്റേഷന്റെ മുറ്റത്ത് പാമ്പിനെ കണ്ട് ഭയന്നോടിയിരുന്നു.
സ്റ്റേഷന്‍പരിസരം വാഹനങ്ങളാൽ നിറഞ്ഞതോടെ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കിള്‍ സ്റ്റേഷന് കെട്ടിടത്തിന്റെ സമീപത്തായാണ് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടികൂടിയ വാഹനങ്ങളും ആഡംബര കാറുകളും ഉള്‍പ്പെടുന്നുണ്ട്. കേസുകളില്പ്പെടുമെന്നതിനാല് ഉടമസ്ഥരില്‍ ഭൂരിഭാഗവും വാഹനങ്ങള്‍ ഏറ്റെടുക്കാറില്ല. ഇക്കാരണത്താല്‍ കേസുകളില്‍ തുടരന്വേഷണവും നിലക്കുന്നു. ചില വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ കാലക്രമേണ നഷ്ടപ്പെടാറുമുണ്ട്. വാഹനങ്ങള്‍ക്കിടയില്‍ തെരുവുനായ് ശല്യവുമുണ്ട്. ഇത് വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. നിയമനടപടികള്‍ വൈകി വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതോടെ സര്‍ക്കാര്‍ ഖജനാവില്‍ മുതല്‍ക്കൂട്ടേണ്ട ലക്ഷങ്ങളാണ് പാഴാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.