ആർ.എസ്.എസുകാര്‍ പ്രതികളായ കേസുകള്‍ അന്വേഷിക്കുന്നതില്‍ അലംഭാവമെന്ന്
text_fieldsവെള്ളറട: ആർ.എസ്.എസുകാര്‍ പ്രതികളായ കേസുകള്‍ പൊലീസ് അന്വേഷിക്കുന്നതില്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം. സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചതിനെത്തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ കുന്നത്തുകാല്‍ ചാവടിയിലെ നാല് ആർ.എസ്.എസ് പ്രര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തന്നെ പൊലീസ് വൈമനസ്യം കാട്ടിയിരുന്നു. നാട്ടുകാരുടെ ശക്തമായ സമ്മര്‍ദത്തിലാണ് കേസെടുക്കാനെങ്കിലും തയാറായത്. പ്രതികള്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുന്നെങ്കിലും അവര്‍ ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം.
കുന്നത്തുകാല്‍ പനയറക്കോണത്തെ അങ്കണവാടി അതിക്രമിച്ചുകയറി അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറാവുന്നില്ല.
ആർ.എസ്.എസ് നേതാക്കളോട് പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ള ദാസ്യ മനോഭാവമാണ് അറസ്റ്റു ചെയ്യാനും നടപടി സ്വീകരിക്കാനും തയാറാകാത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈ.എഫ്.ഐ സമരപരിപാടികള്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.