വെള്ളറടയില്‍ കാട്ടുപന്നി ആക്രമണം: ലക്ഷം രൂപയുടെ നാശനഷ്ടം
text_fieldsവെള്ളറട: വെള്ളറട ടൗണിൽ കാട്ടുപന്നിയുടെ ആക്രമണം. വിരണ്ടോടിയ പന്നികളുടെ ആക്രമണത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപാട്. ഇതിനിടെ വഴിയാത്രികനായ കിളിയൂര്‍ സ്വദേശി സുനിലിന് പരിക്കേറ്റിട്ടുണ്ട്. പട്ടാപ്പകലാണ് പന്നിക്കൂട്ടം മലയോരമേഖലയെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി കാട്ടുപന്നി ആക്രമണമുണ്ടായത്. ജങ്ഷന് സമീപത്തെ മൊബൈല്‍ കടയുടമക്ക് ആക്രമണത്തില്‍ കാലിന് പരിക്കേറ്റു. സമീപത്തെ വിജയ് അേക്വറിയത്തില് കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു.
കാനയ്ക്കോട് ഭാഗത്ത് നിന്നാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട ജങ്ഷനില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറിയോടി. തുടര്‍ന്ന് അക്രമാസക്തരായി സമീപത്തെ കടകളില്‍ കയറുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചായത്തംഗം മംഗള്‍ദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.