കൊല്ലപ്പെട്ട ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു
text_fieldsവെഞ്ഞാറമൂട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ മന്ത്രിയും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു.വെമ്പായം തേവലക്കാട് സഫിയുല്‍ നിസാം മന്‍സിലില്‍ മിഥിലാജ്, തേമ്പാമൂട് കലുങ്കിന്മുഖം ബിസ്മി മന്‍സിലില്‍ ഹഖ് മുഹമ്മദ് എന്നിവരുടെ വീടുകളിലാണ് മന്ത്രിയും മറ്റ് നേതാക്കളുമെത്തിയത്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം എം.പി, പി.കെ. ശ്രീമതി, കെ. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ്, കെ. ബാലഗോപാല്‍, കെ.ജെ. തോമസ്, കെ.എസ്. സുനില്‍ കുമാര്‍, ഡി.വൈ.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ്. ബാലവേലന്‍, പ്രസിഡൻറ് എന്‍. രജീഷ് കുമാര്‍, കേന്ദ്രകമ്മിറ്റി അംഗം സി. ബാലചന്ദ്രബോസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഗോപിനാഥ് തുടങ്ങിയ നേതാക്കളാണ് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.