വാമനപുരം മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 1.02 കോടി രൂപ
text_fieldsവെഞ്ഞാറമൂട്: 2024-25 വര്‍ഷത്തെ ഡി.കെ മുരളി എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയിലുള്‍പ്പെടുത്തി വാമനപുരം മണ്ഡലത്തിലെ വിവിധ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് 1.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
നെല്ലനാട് പഞ്ചായത്തിലെ കടമ്പറക്കോണം -എരിയനാട്ടുകോണം റോഡ് (25 ലക്ഷം), വെഞ്ഞാറമൂട് - സിന്ധു തിയേറ്റര്‍ - കൊക്കോട്ടുകോണം റോഡ് (20.50 ലക്ഷം), കല്ലറ പഞ്ചായത്തിലെ മരുതുംമൂട് ചാന്നാന്‍ കോണം പാലം നിര്‍മ്മാണം (32 ലക്ഷം), പാങ്ങോട് പഞ്ചായത്തിലെ വേലന്‍ മുക്ക് - സേമ്യാക്കട -അംഗന്‍വാടി റോഡ് കോണ്‍ക്രീറ്റ് (25 ലക്ഷം) എന്നീ പ്രവര്‍ത്തികള്‍ക്കാണ് ജില്ല കളക്ടറുടെ അനുമതി ലഭിച്ചത്.
ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ഡി.കെ മുരളി എം.എല്‍ എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.