കെ.എസ്.ആര്.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ്
text_fieldsവെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റ്. ആലുവ ഇടത്തല മണലിമുക്ക് പഴയതില്‍ വീട്ടില്‍ മാത്യുവാണ് (59) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് പുനലൂരേക്ക് പോവുകയായിരുന്ന ബസിന്റെ ചില്ലാണ് തകര്‍ത്തത്. പിക്കപ്പ് ഡ്രൈവറാണ് അറസ്റ്റിലായ മാത്യു.
തിരുവനന്തപുരത്ത് ലോഡിറക്കിയശേഷം മടങ്ങുകയായിരുന്ന ഇയാള്‍ വെഞ്ഞാറമൂടിനുസമീപമുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തശേഷം പുറത്തിറങ്ങി നിൽക്കവെ ബസ് കടന്നുപോയപ്പോള്‍ റോഡില്‍ കെട്ടിനിന്ന വെള്ളം ഇയാളുടെ ദേഹത്ത് തെറിച്ചു. ഇതോടെ പ്രകോപിതനായ പ്രതി റോഡ് വശത്ത് നിന്ന് കല്ലെടുത്ത് ബസിനു നേരെ എറിയുകയും പിന്‍വശത്തെ ചില്ല് പൊട്ടുകയുമായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയും വെഞ്ഞാറമൂട് പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.