ജലസ്രോതസ്സുകളുടെ സംരക്ഷണം; പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്കാരം
text_fieldsവെഞ്ഞാറമൂട്: ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പുല്ലമ്പാറ പഞ്ചായത്ത് ദേശീയ പുരസ്കാരത്തിനര്‍ഹമായി. ഇതോടെ അഞ്ചാമത് ദേശീയ ജലശക്തി അവാര്‍ഡും ദേശീയതലത്തില്‍ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തുകൂടിയായി പുല്ലമ്പാറ മാറി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി അഗ്രി എൻജിനീയറിങ്, ജി.ഐ.എസ് സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ച് നീരുറവ് പദ്ധതി വിജയകരമായി നടപ്പാക്കിയതും സജലം എന്ന പേരില്‍ തയാറാക്കിയ സ്പ്രിങ് ഷെഡ് വികസന പദ്ധതിയും കളരിവനം വൃക്ഷവത്കരണപദ്ധതിയിലൂടെ വാമനപുരം നദിയുടെ പാര്‍ശ്വപ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ െവച്ചുപിടിപ്പിക്കുകയും ദേശീയ ബാംബൂ മിഷന്റെ ഫണ്ട് ഉപയോഗിച്ചു മുളന്തൈകള്‍ പിടിപ്പിക്കുകയും ചെയ്തതുമൊക്കെ പരിഗണനാവിഷയങ്ങളായി. തൊഴിലുറപ്പ് പദ്ധതിയിലൂടെ അറുന്നൂറോളം കുളങ്ങള്‍ നിര്‍മിക്കുകയും കിണര്‍ റീചാര്‍ജിങ്ങിലൂടെ ജലനിരപ്പ് ഉയര്‍ത്തിയതും നേട്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.