കുടിവെള്ള പദ്ധതികൾ നിലച്ചു; ആനച്ചല്‍ ലക്ഷം വീട് കോളനി നിവാസികള്‍ നെട്ടോട്ടത്തില്‍
text_fieldsവെഞ്ഞാറമൂട്: വാമനപുരം പഞ്ചായത്തിലെ ആനച്ചല്‍ ലക്ഷം വീട് കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കോളനിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍. കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പത്ത് വര്‍ഷം മുമ്പ് രണ്ട് ജലപദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇതിെൻറ ഭാഗമായി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനും നൽകി. ഇതില്‍ ഒന്ന് കോളനിയുടെ ഏറ്റവും താഴ്ന്ന സ്ഥലത്താണ് സ്ഥാപിച്ചത്.
വിശാല കിണര്‍ കുഴിച്ച് ജലത്തിനുള്ള മാര്‍ഗവും കണ്ടെത്തി. സമീപത്തുതന്നെ ടവര്‍ കെട്ടി ജലസംഭരണിയും സ്ഥാപിച്ചു. എന്നാല്‍, ടവറിന് മതിയായ ഉയരമില്ലാത്ത കാരണം ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കിട്ടാതെ പദ്ധതി ഉപേക്ഷിച്ച നിലയിലായി. കുടിവെള്ളത്തിനായി നിര്‍മിച്ച കിണര്‍ മാലിന്യം കൊണ്ട് നിറഞ്ഞു. ടവറിന് മുകളിലെ ടാങ്ക് മറിഞ്ഞ് കിടക്കുകയാണ്.
രണ്ടാമത്തെ ജലപദ്ധതി റോഡ് വശത്തെ വഴിക്കിണറുമായി ബന്ധപ്പെടുത്തിയാണ് നിര്‍മിച്ചത്. വേനൽ ആകുമ്പോള്‍ കിണറിലെ വെള്ളം വറ്റുകയും പമ്പിങ് മുടങ്ങി കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സ്ഥിതിയായി. രണ്ടു പദ്ധതികളുടെയും പ്രവര്‍ത്തനം നിലച്ചതോടെ കുടിവെള്ളത്തിന് കോളനിവാസികള്‍ മുറവിളി കൂട്ടി. ഇതോടെ അധികൃതര്‍ അടുത്തുകൂടി പോകുന്ന പൊതു ജലവിതരണ സംവിധാനത്തിലുള്ള പൈപ്പ് ലൈന്‍ കോളനിയിലേക്ക് നീട്ടി താൽക്കാലിക പരിഹാരം കണ്ടു.
എന്നാല്‍, ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ഈ പൈപ്പ് ലൈനില്‍നിന്ന് വെള്ളം കിട്ടുന്നത്. അതിനും ഏറെ വരിനിൽക്കണം. ബാക്കി ദിവസങ്ങളിൽ അന്യ സ്ഥലങ്ങളില്‍ ചെന്ന് തലച്ചുമടായി വെള്ളം ശേഖരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.