വെഞ്ഞാറമൂട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം
text_fieldsവെഞ്ഞാറമൂട്: അടഞ്ഞുകിടക്കുകയായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം.
അഗ്നിശമനസേനയുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. വെഞ്ഞാറമൂട് ജങ്ഷനില്‍ വിളയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് അഗ്നിബാധയുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് 12ന് ആയിരുന്നു സംഭവം. കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അടുത്തുള്ള കച്ചടക്കാര്‍ വെഞ്ഞാറമൂട് െപാലീസിലും അഗ്നിശമനസേനയിലും വിവരമറിയിച്ചു.
ഇരുകൂട്ടരും സ്ഥലത്തെത്തിയെങ്കിലും കട അടഞ്ഞുകിടന്നതിനാലും തുടര്‍ന്ന് ഷട്ടറിലെ പൂട്ടുകള്‍ പൊളിച്ചുവെങ്കിലും പുകയും പെര്‍ഫ്യൂം കുപ്പികളുടെ പൊട്ടിത്തെറിയും കാരണം ആദ്യ ഘട്ടത്തില്‍ അകത്ത് കടക്കാനായില്ല.
പിന്നീട് മറ്റൊരുവശത്തെ ഷട്ടര്‍ തുറക്കുകയും പുക പുറത്തേക്ക് പോകുന്നതിന് അവസരമൊരുക്കുകയും ചെയ്തതിനുശേഷം ശേഷം ഓക്സിജന്‍ സിലിണ്ടറുകളും മാസ്ക്കുകളും ധരിച്ച് അകത്ത് കടന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമായി പറയുന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ നസീര്‍, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ നിസാറുദ്ദീന്‍, സേനാംഗങ്ങളായ ബിനുകുമാര്‍, അജീഷ് കുമാര്‍, ലിനു, രഞ്ജിത്, ഹോം ഗാര്‍ഡ് രജികുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.