ഹൃദയാഘാതം വന്ന കാര്യാത്രികന് അഗ്നിശമനസേന രക്ഷകരായി
text_fieldsവെഞ്ഞാറമൂട്: യാത്രക്കിടെ ഹൃദയാഘാതം വന്ന കാര്‍ യാത്രികന് അഗ്നിശമനസേന രക്ഷകരായി.പത്തനംതിട്ട അങ്ങാടിക്കല്‍ ശാന്താലയത്തില്‍ ഗോപിക്കാണ്(65)അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടല്‍ രക്ഷയായത്. തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രക്കിടെ കീഴായിക്കോണത്ത് െവച്ചാണ് ഗേപിക്ക് ഹൃദയാഘാതം മൂലമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്.
തുടര്‍ന്ന് കാര്‍ റോഡ് വശത്ത് ഒതുക്കിനിര്ത്തുകയയും ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും സപീപത്തുള്ള അഗ്നിശമന ഓഫിസിലുണ്ടായിരുന്നവരുടെ സഹായം തേടുകയും ചെയ്തു.തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ എത്തി അവശനിലയിലായ ഗോപിയെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അഗ്നിശമനസേനാംഗങ്ങളായ ശ്രീകുമാര്‍, രാജേന്ദ്രന് നായര്‍, അരുണ്‍മോഹന്‍, ബിജേഷ്, സന്തോഷ് എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.