മാലിന്യ ശേഖരണ-സംസ്കരണ യൂനിറ്റുകളില്‍ പരിശോധന
text_fieldsവെഞ്ഞാറമൂട്: മാണിക്കല്‍, നെല്ലനാട്, കല്ലറ പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ സംസ്കരണ യൂനിറ്റുകളിൽ ജില്ല മാലിന്യ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. കല്ലറ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) സെന്റര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാലിന്യം തരംതിരിക്കലും മറ്റ് പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കാത്തതിനാല്‍ ശേഖരിച്ച മാലിന്യം ചാക്കിൽകെട്ടിയ അവസ്ഥയിലായിരുന്നു. എം.സി.എഫ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കല്ലറ ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിര്‍ദേശം നല്കി. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ തുമ്പൂര്മൂഴികളില് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നും പരിശോധന സംഘം വിലയിരുത്തി.
ജില്ല ശുചിത്വ മിഷന് എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍, തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടറുടെ പ്രതിനിധി, പൊലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.