മഞ്ഞപ്പിത്ത; ബാലന്‍പച്ചയിൽ 20 പേർ ആശുപത്രിയിൽ
text_fieldsവെഞ്ഞാറമൂട്: മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഒരു പ്രദേശത്തെ 20 ഓളം പേർ വിവധ ആശുപത്രികളിൽ ചികിത്സയിൽ. പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടി ബാലന്‍പച്ച പ്രദേശത്തുള്ളവരിലാണ് വ്യാപകമായി രോഗലക്ഷണങ്ങള്‍ പ്രകടമായത്.
ഒരാഴ്ച മുമ്പ് ഇവിടെ നിന്നുള്ള ഒരു വീട്ടിലെ അഞ്ചുപേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെത്തന്നെ പ്രദേശത്തെ കൂടുതലാളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയും അവരെയൊക്കെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.