വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ മാത്രമൊതുങ്ങരുത് -ഡോ. നീതു സോന
text_fieldsവെഞ്ഞാറമൂട്: വിദ്യാഭ്യാസം ക്ലാസ് മുറികളില്‍ മാത്രമൊതുങ്ങുന്ന ഒന്നാവരുതെന്ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. നീതു സോന. മാധ്യമവും മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എന്‍ജിനീയറിങ്ങും സംയുക്തമായി സംഘടിപ്പിച്ച എക്സലന്‍സ് അവാര്‍ഡ് മീറ്റ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോഴ്സും കരിയറും െതരഞ്ഞെടുക്കേണ്ടത് സ്വന്തം താല്പര്യത്തിലായിരിക്കണം. തെരഞ്ഞെടുക്കുന്ന കോഴ്സ് സമൂഹത്തിനുകൂടി പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
മുസ്ലിം അസോസിയേഷന് പ്രസിഡന്റ് നാസര്‍ കടയറ അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കമായ കുട്ടികള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം സ്കോളര്‍ഷിപ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം അസോസിയേഷന് എന്‍ജിനീയറിങ് കോളജ് ഡയറക്ടര്‍ ഡോ. ഉമര്‍ ഷെഹാബ് സ്വാഗതം പറഞ്ഞു. മാധ്യമം തിരുവനന്തപുരം റീജനല്‍ മാനേജര്‍ ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
പ്രഫ. മലിക്ക് മുഹമ്മദ്, അസോസിയേഷന് ട്രഷറര്‍ ഹഫീസ് .ജെ, തിരുവന്തപുരം യൂനിറ്റ് സർക്കുലേഷന്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ ടി.ടി, ബിസിനസ് െഡവലപ്മെന്റ് ഓഫിസര്‍ ഷാനവാസ് ഖാന് ഞാറയില്‍ക്കോണം, സീനിയര്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ നാസുമുദ്ദീന് ആലംകോട് എന്നിവര്‍ സംസാരിച്ചു.
കോളജിലെ വിവിധ ഡിപ്പാർട്മെന്റ് മേധാവികളായ സജിത, പ്രേംലക്ഷ്മി കെ. നായര്‍, അഭയ എസ്.എല്‍, രാജി എസ്.എല്‍, ഷംന .ബി., അമല്‍ പ്രതാപ്, അഹമ്മദ് ഷാ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ കുമാര്‍ ബി.ടി നന്ദി പറഞ്ഞു.
വിദ്യാർഥികളും രക്ഷാകര്‍ത്താക്കളും അടക്കം ആയിരത്തോളം പേര് ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവർക്ക് വിശിഷ്ടാതിഥികള്‍ മെഡലുകള്‍ വിതരണം ചെയ്തു. ഡോ. ഉമര്‍ ഷെഹാബ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.