നെല്ലനാട് പാര്‍പ്പിട സമുച്ചയ പദ്ധതി എങ്ങുമെത്തിയില്ല; ഭൂമി കാട് കയറി നശിക്കുന്നു
text_fieldsവെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്ത് സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് നിർമാണോദ്ഘാടനം നിര്‍വഹിച്ച പാര്‍പ്പിട സമുച്ചയ പദ്ധതി എങ്ങുമെത്തിയില്ല. ഇതിനായി വാങ്ങിയ ഭൂമി കാട് കയറി നശിക്കുന്നു.
വെഞ്ഞാറമൂട് ജങ്ഷനില്‍നിന്ന് നാല് കിലോമീറ്റര്‍ മാറി ഭൂതമടക്കിയില് വാങ്ങിയ ഒരേക്കര്‍ ഭൂമിയാണ് കാട് കയറി നശിക്കുന്നത്. 20 കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപയില്‍ പാര്‍പ്പിട സമുച്ചയം നിർമിച്ച് നൽകുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യംവെച്ചത്. പഞ്ചായത്ത് ഫണ്ടും പ്രദേശത്തെ ഒരു സഹകരണ സ്ഥാപനത്തില്‍ വായ്പയെടുത്തും പണം കണ്ടെത്താനും തീരുമാനിച്ചിരുന്നു.
തുടര്‍ന്ന്, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെകൊണ്ട് നിർമാണോദ്ഘാടനവും നടത്തി. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രമുണ്ടായില്ല. അടുത്ത ഭരണസമിതിയുടെ കാലത്തും ഭവനപദ്ധതി ഒരനക്കവുമില്ലാതെ കടന്നുപോയി. ഇതോടെ പദ്ധതിക്കുവേണ്ടി വാങ്ങിയ ഭൂമി കാട് കയറി നശിക്കുന്ന അവസ്ഥയിലേക്ക് നീങ്ങി. ഇപ്പോൾ പ്രദേശത്ത് കാട്ടുപന്നികള്‍ താവളമാക്കുകയും രാത്രിയില്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.