കേരളത്തിൽ ഇടതുവലത് മുന്നണികൾക്ക് പരിഭ്രാന്തി -വി. മുരളീധരന്
text_fieldsവെഞ്ഞാറമൂട്: രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യം കേരളത്തില്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലും വലിയ പരിഭ്രാന്ത്രി സൃഷ്ടിച്ചിരിക്കുകയാണന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എട്ടുവര്‍ഷമായി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും അക്രമവും ജനങ്ങളെ എന്‍.ഡി.എക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെ മകള്‍ ഒരു സേവനവും നൽകാതെ കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി ഇനത്തില്‍ വന്‍ തുകയാണ് കൈപ്പറ്റിയിരിക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് പൗരത്വ ഭേദഗതി ബില്ലില്‍ സി.പി.എം കോടതിയിലേക്ക് പോകാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ടില്‍ 20,000 കോടി രൂപയാണ് വിവിധ പാര്‍ട്ടികള്‍ക്ക് കിട്ടിയിട്ടുള്ളത്. ഇതില്‍ 6000 കോടി മാത്രമാണ് ബി.ജെ.പി.ക്ക് കിട്ടിയത്. ബാക്കി 14,000 കോടി രൂപ പ്രതിപക്ഷകക്ഷികളാണ് വാങ്ങിയത്. എന്നിട്ടും ബി.ജെ.പി.യെ കുറ്റപ്പെടുത്താനാണ് അവരുടെ ശ്രമം. 14,000 കോടി കൈപ്പറ്റിയ മറ്റ് പ്രതിപക്ഷ കക്ഷികള്‍ എന്ത് സേവനമാണ് കോര്‍പറേറ്റുകള്‍ക്ക് നൽകിയതെന്ന് വ്യക്തമാക്കാണം. പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ പൗരന്മാരെ ആരെയും ദോഷകരമായി ബാധിക്കുന്ന വിഷയമല്ല എന്നിരിക്കെ പ്രതിപക്ഷത്തെ ചിലര്‍ ഈ വിഷയം മതസ്പര്‍ദ്ധ വളര്‍ത്താനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പിനും ഉപയോഗപ്പെടുത്തുകയാെണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്‍.ഡി.എ വാമനപുരം നിയോജകമണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ല വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീഷ്, വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍, സംസ്ഥാന കമ്മിറ്റി അംഗം പൂവത്തൂര്‍ ജയന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.