സർഗകൈരളി വാർഷികം: അഞ്ച് യുവതികൾക്ക് മാംഗല്യം
text_fieldsവെഞ്ഞാറമൂട്: കാഞ്ഞാംപാറ സര്‍ഗ കൈരളി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സമൂഹ വിവാഹത്തില്‍ അഞ്ച് യുവതികള്‍ മംഗല്യവതികളായി. ചെക്കോട്ടുകോണം ആയില്യത്തില്‍ വിദ്യയെ കല്ലറ തെങ്ങുംകോട് കുന്നുവിള വീട്ടില്‍ ശ്യാംകുമാറും ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ലക്ഷം വീട്ടില്‍ ശശികലയെ ചിറയിന്‍കീഴ് മേല്‍ കടയ്ക്കാവൂര്‍ പാറകുന്ന് വീട്ടില്‍ അനൂപും വീരണകാവ് ചായ്ക്കുളം കുളത്തിന്‍കര വീട്ടില്‍ അഞ്ജുവിനെ കുറ്ററ ഒറ്റശേഖരമംഗലം അകരത്തുവിള വീട്ടില്‍ സതീഷ്കുമാറും താലിചാർത്തി.
കുളപ്പട കിഴക്കുംപുറം പാറയില്‍ വിളാകത്ത് വീട്ടില്‍ ദീദിമ രാജനെ ആര്യനാട് പുളിമൂട് സൈനാ ഭവനില്‍ സജിനും ആനത്തലവട്ടം മുളയ്ക്കവീട്ടില് അനിഷാ സുരേഷിനെ ചിറയിന്‍കീഴ് ഇരട്ടകലുങ്ക്, മുപ്പറത്തിട്ട വീട്ടില്‍ അനന്തുവും ജീവിത സഖികളാക്കി. അടൂര്‍ പ്രകാശ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. മധു അധ്യക്ഷത വഹിച്ചു. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്, വി.വി. രാജേഷ്, കെ. ഷീലാകുമാരി, കെ. സജീവ്, എല്‍. സിന്ധു, കിരണ്‍ദാസ്, അഖില, ഷിജു, ജി. മോഹനന്, എം. അജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.