പോസ്റ്റിലിടിച്ച ബസ് കുഴിയിലിറങ്ങി ഏഴുപേർക്ക് പരിക്ക്
text_fieldsവെഞ്ഞാറമൂട്: സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി ഏഴുപേര്‍ക്ക് പരിക്ക്. അദീന(23), സന്ദീപ്(23), ഗോകുല്‍ (27), സരസ്വതി (73), സന്ധ്യ (40), വൈഷ്ണവി (10), ജനി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആറിന് വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ െവച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട്ടില്‍നിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച ശേഷം റോഡില്‍ നിന്ന് 10 അടി താഴ്ചയിലുള്ള പുരയിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകര്‍ന്ന് ബസിനുമുകളിലേക്ക് വീണെങ്കിലും വൈദ്യുതിബന്ധം അറ്റുപോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.