ഗതാഗതക്കുരുക്കില്‍ വെഞ്ഞാറമൂട്
text_fieldsവെഞ്ഞാറമൂട്: ഗതാഗതക്കുരുക്ക് പതിവായ വെഞ്ഞാറമൂട്ടില്‍ ഓണത്തിരക്കേറിയതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. തണ്ട്രാം പൊയ്ക മുതൽ തൈയ്ക്കാട് വരെ രണ്ട് കിലോമീറ്റര്‍ കടന്നുകിട്ടാന്‍ ഒരു മണിക്കൂറിലേറെ സമയമെടുക്കുന്നു. വാഹനയാത്രികർ മാത്രമല്ല, കാല്‍നടയാത്രികരും കച്ചവടക്കാരും കുരുക്കിന്റെ തിക്തഫലം അനുഭവിക്കുന്നവരായി മാറിയിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയില്‍ വെഞ്ഞാറമൂട്ടില്‍ പ്രഖ്യാപിച്ച മേൽപാലത്തിന് സാങ്കേതികാനുമതി ലഭിച്ച് ടെൻഡര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും തുടര്‍നടപടികള്‍ മാത്രമുണ്ടായിട്ടില്ല.
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരക്ക് സംബന്ധിച്ച് മുന്‍ ഗതാഗത മന്ത്രി കൂടിയായ ജി. ഗണേഷ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍ പരാമര്‍ശിച്ചിരുന്നു. തന്റെ മാതാവിനെ ആശുപത്രിയില്‍ സമയത്തിനെത്തിക്കാന്‍ വൈകിയതിനു കാരണം വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരക്ക് കാരണമായി എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.