വികസന പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് തുരങ്കംെവക്കുന്നു- എം.വി. ഗോവിന്ദൻ
text_fieldsവെഞ്ഞാറമൂട്: സംസ്ഥാനത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും യു.ഡി.എഫ് തുരങ്കം െവക്കുകയാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്ത് നടത്തിയത് സമാനതകളില്ലാത്ത വികസനങ്ങളായിരുന്നു. ഈ ഭരണകാലത്തും അത് തുടരുകയാെണങ്കില് തങ്ങളുടെ ഭരണത്തിനുള്ള സാധ്യതകള്‍ ഇല്ലാതാവുമെന്ന് യു.ഡി.എഫ് ഭയക്കുന്നു.
ജനകീയ പ്രതിരോധ ജാഥക്ക് വെഞ്ഞാറമൂട്ടില്‍ നൽകിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയെയും അംബാനിയെയും ദത്തെടുത്ത പ്രധാനമന്ത്രി അവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാക്കാനുള്ള ശ്രമത്തിലാണെന്നും ഗോവിന്ദൻ കുറപ്പെടുത്തി. ഡി.കെ. മുരളി എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കെ.ടി. ജലീല്‍.എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയി, എം. വിജയകുമാര്‍, എ.എ. റഹിം എം.പി, കോലിയക്കോട് കൃഷ്ണന് നായര്‍, കടകംപള്ളി സുരേന്ദ്രന്, വി.കെ. മധു, അഡ്വ. ബി. ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.