ഉപരാഷ്ട്രപതിയുടെ സന്ദർശനം; നഗരത്തിലും നെടുമങ്ങാട്ടും ഇന്നും നാളെയും ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചക്ക് 3.30 വരെ തിരുവനന്തപുരം നഗരത്തിലും റുറല്‍ ജില്ലയിലെ നെടുമാങ്ങാട് താലൂക്കിലും ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 6.30 മുതൽ പത്ത് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. നഗരത്തിലെയും റൂറലിലെയും ഗതഗതക്രമീകരണം ഏർപ്പെടുത്തിയ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതുള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ൈഫ്ല ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ൈഫ്ല ഓവര്‍, ഈഞ്ചക്കല്‍ അനന്തപുരി ആശുപത്രി സര്‍വിസ് റോഡ് വഴിയും പോകണം.
നഗരത്തിലെ ഗതാഗതക്രമീകരണം
(ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 3.30 വരെ)
- ഡൊമസ്റ്റിക് എയർ പോർട്ട്, ശംഖുംമുഖം, ആള്‍സെയിന്റ്സ് ജങ്ഷന്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, ആര്.ആര് ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്ം അമ്പലംമുക്ക്, പേരൂര്‍ക്കട, വഴയില വരെയുള്ള റോഡുകളിൽ.
- ചാക്ക, വെണ്‍പാലവട്ടം, കിംസ് ആശുപത്രി റോഡിലും, ചാക്ക-അനന്തപുരി ആശുപത്രി റോഡിലും പേട്ട പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കല്‍ കോളജ് റോഡിലും നിയന്ത്രണമുണ്ടാകും.
താലൂക്കിലെ നിയന്ത്രണം
- ഏണിക്കര, കരകുളം, കെല്‍ട്രോണ്‍ ജങ്ഷന്, അഴിക്കോട്, പത്താംകല്ല്, വാളിക്കോട്, കക്കാപ്പുര ജങ്ഷന്, പഴകുറ്റി, മേലാംകോട്, പനച്ചമുട്, കോട്ടപ്പുറം, ഉഴപ്പക്കോണം ജങ്ഷന്, മല്ലബ്രകോണം ജങ്ഷന്, എൽ.പി.എസ്.സി വരെ ശീമമുളമുക്ക് കല്ലയം ഭാഗത്തുനിന്ന് വഴയില ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പള്ളിമുക്ക് ജങ്ഷനിൽനിന്ന് തിരിഞ്ഞ് കിഴക്കേ മുക്കോല വഴി മണ്ണന്തല ഭാഗത്തേക്ക് പോകണം
- കിഴേകല്ലയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജങ്ഷനിൽനിന്ന് തിരിഞ്ഞ് പള്ളിമുക്ക് കിഴക്കേ മുക്കോല വഴി സിറ്റിയിലേക്ക് പോകണം. മുല്ലശ്ശേരി, വേങ്കോട് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തേരക്കോട് ഭാഗത്തുവെച്ച് തിരിഞ്ഞ് കല്ലയം പള്ളിമുക്ക് കിഴക്കേമുക്കോല വഴി പോകണം.
- മുളമുക്ക് പ്ലാത്തറ ഭാഗങ്ങളിൽനിന്ന് കരകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കല്ലയം കിഴക്കേ മുക്കോല വഴി പോകണം.
- മുളമുക്ക്, വേങ്കോട് ഭാഗങ്ങളിൽനിന്ന് കെൽട്രോൺ ജങ്ഷൻ വഴി പോകുന്ന വാഹനങ്ങൾ കൂമ്മിപള്ളി ജങ്ഷനിൽനിന്ന് തിരിഞ്ഞ് കല്ലയം കിഴക്കേമുക്കോല വഴി സിറ്റിയിലേക്ക് പോകണം
- വട്ടപ്പാറ വേങ്കോട് ഭാഗങ്ങളിൽനിന്നും 10ാം കല്ല് വഴി സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മുളമുക്ക് ജങ്ഷനിൽനിന്ന് തിരിച്ച് കായ്പാടി, മുല്ലശ്ശേരി, കിഴക്കേ മൂക്കോല വഴി സിറ്റിയിലേക്ക് പോകണം.
- മുണ്ടേല, കളത്തറ, മഞ്ച ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരുവിക്കര ജങ്ഷൻ വഴി തിരിഞ്ഞ് പോകണം.
- അരുവിക്കര, വെള്ളനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാച്ചാണി വഴി തിരിഞ്ഞ് പോകണം.
- ഇരുമ്പ, വട്ടിയൂർക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കരകുളം പാലം ജങ്ഷനിൽ എത്താതെ തിരിച്ചുവിടും.
- നെട്ടയം കച്ചാണി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വഴയില പാലം ജങ്ഷനിൽ എത്താതെ തിരിച്ചുവിടും.
- പൊന്മുടി ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ കോരളിയോട്, ചുള്ളിമാനൂർ, വെമ്പായം വഴി തിരുവനന്തപുരത്തേക്ക് പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.