യുവാവിനെ മർദിച്ച എസ്.ഐക്കെതിരെ വിഡിയോ; സാമൂഹിക പ്രവർത്തകനെതിരെ കേസ്
text_fieldsപൂവാർ: ബൈക്ക് നിർത്തി മൂത്രമൊഴിക്കാനിറങ്ങിയ രോഗിയായ യുവാവിനെ മർദിച്ച എസ്.ഐയുടെ മക്കൾ ടിപ്പറിന് അടിയിലോ െറയിൽവേ ട്രാക്കിലോ ചത്തുകിടക്കുമെന്ന് ഫേസ്ബുക്കിൽ വിഡിയോ ഇട്ട സാമൂഹിക പ്രവർത്തകനെതിരെ പൂവാർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പാച്ചിറ നവാസിനെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി നവാസിെൻറ സിം, ഫോൺ എന്നിവ പൂവാർ പൊലീസിന് മുന്നിൽ ഞായറാഴ്ച ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 22 ന് നവാസ് തെൻറ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് കുറ്റാരോപിതനായ എസ്.ഐ സനൽകുമാറിെൻറ മക്കൾക്കെതിരെയും കുടുംബങ്ങൾക്കെതിരെയും വധഭീഷണി മുഴക്കിയത്.
എസ്.ഐയുടെ മർദനത്തിൽ പരിക്കുപറ്റിയ സുധീർഖാെൻറ മക്കളോട് 'നിങ്ങൾക്ക് പ്രതികരിക്കേണ്ട പ്രായമാകുമ്പോൾ ഈ എസ്.ഐയുടെ പേര് ഓർത്തുവെക്കണമെന്നും ഈ എസ്.ഐക്കും രണ്ട് മക്കളുണ്ടെന്നും അവർ ഏതെങ്കിലും ടിപ്പറിന് അടിയിൽ അല്ലെങ്കിൽ ഏതെങ്കിലും പൊട്ടക്കിണറ്റിൽ അതുമല്ലെങ്കിൽ െറയിൽവേ ട്രാക്കിൽ ചത്തുകിടന്നെന്ന വാർത്ത നിങ്ങൾ കേൾക്കും' എന്നും നവാസ് കുട്ടികളോട് പറയുന്നത് ദൃശ്യങ്ങളിലുണ്ട്. സുധീറിെൻറ പണി പൂർത്തിയാകാത്ത വീട് ചാരിറ്റി പ്രവർത്തകരുടെ സഹായത്തോടെ ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും നവാസ് പറയുന്നുണ്ട്. ഇതിനോടകം 25000 ആളുകൾ ഈ വിഡിയോ കണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.