ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വ്യാപകമെന്ന് വിജിലന്‍സ് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ജില്ല- ജനറല്‍- താലൂക്കാശുപത്രികളിലെയും ഡോക്ടര്‍മാര്‍ വ്യാപകമായി സ്വകാര്യ പ്രാക്ടീസ് നടത്തി രോഗികളില്‍നിന്നു വന്‍തുക കൈപ്പറ്റുന്നതായ പരാതിയിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന.
‘ഓപറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പല ജില്ലകളിലും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കീഴിലുള്ള ജില്ല-ജനറല്‍- താലൂക്കാശുപത്രികളിലെ ഡോക്ടര്‍മാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു വാടകയ്ക്ക് വീടും കടമുറികളും എടുത്തു സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി.
വിജിലന്‍സ് സംഘത്തെ കണ്ട് ചിലയിടങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ഇത്തരം ആശുപത്രികളില്‍ വീടിനോടു ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണ്. എന്നാല്‍, ഇതിനു വിരുദ്ധമായി വാടകയ്ക്ക് എടുത്ത കെട്ടിടങ്ങളിലാണ് സ്വകാര്യ പ്രാക്ടീസ്. സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ പുറമേയുള്ള ജീവനക്കാരെ നിയോഗിക്കരുതെന്ന ചട്ടവും പലയിടങ്ങളിലും കാറ്റില്‍ പറത്തി.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായി നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും നടക്കുന്നതായാണ് വിജിലന്‍സ് കണ്ടത്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസ് അലവന്‍സ് ഇനത്തില്‍ 25 ശതമാനത്തോളം തുക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതു കൈപ്പറ്റിയവരാണ് വീണ്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. വൈകീട്ട് നാലോടെ ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.