സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു
text_fieldsനാഗർകോവിൽ: കന്യാകുമാരിക്ക് സമീപം കൊട്ടാരം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷന് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ എസ്.പി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,02,500 രൂപ സബ് രജിസ്ട്രാറുടെ ചുമതലയുള്ള വ്യക്തിയിൽ നിന്നു പിടിച്ചെടുത്തു. ഓഫിസ് അസിസ്റ്റന്റിന്റെ പക്കൽ നിന്ന് ആയിരം രൂപയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ഒമ്പതിന് തുടങ്ങിയ പരിശോധന മൂന്ന് മണിക്കൂർ നീണ്ടു. സബ് രജിസ്ട്രാർ ചുമതലയുള്ള ധർമ്മപുരി സ്വദേശി അബ്രോസ് (32), ഓഫീസ് അസിസ്റ്റൻഡ് മോഹൻബാബു എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തു. വിജിലൻസ് എസ്.പി. ഹെക്ടർ ധർമ്മരാജ്, ഇൻസ്പെക്ടർമാരായ ജോൺ ബെഞ്ചമിൻ, ശിവശങ്കരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.