മണ്ണിനെയും മരങ്ങളെയും തൊട്ടറിഞ്ഞ് 'വിജ്ഞാന വേനല്‍' കുട്ടിക്കൂട്ടം
text_fieldsതിരുവനന്തപുരം: മണ്ണിനെയും മരങ്ങളെയും അടുത്തറിഞ്ഞ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ 'വിജ്ഞാന വേനല്‍' കുട്ടിക്കൂട്ടം. ട്രീ വാക്ക് പ്രവർത്തക വീണ മരുതൂറിന്‍റെ നേതൃത്വത്തിലാണ് പുതുതലമുറയിൽ പരിസ്ഥിതി അവബോധമുണ്ടാക്കാൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സംസ്കൃതി ഭവൻ പരിസരത്തെ മരങ്ങളെയും ചെടികളെയും കണ്ട് കുറിപ്പുകൾ തയാറാക്കി. ഓരോ മരത്തിന്‍റെയും പേരും ശാസ്ത്രീയനാമവും നാടൻ വിളിപ്പേരും പ്രയോജനവും ഉൾപ്പെടെയുള്ള കുറിപ്പാണ് തയാറാക്കിയത്. പിന്നീട് അവ കൂട്ടമായി ചേർന്ന് ചർച്ചചെയ്തു. തുടർന്നു നടന്ന 'വരവേഗ വിസ്മയം' വിഷയത്തിൽ അതിവേഗ ചിത്രകാരൻ ജിതേഷ് ജി ക്ലാസെടുത്തു. സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനും ഗ്രാന്‍ഡ് മാസ്റ്ററുമായ ജി.എസ്. പ്രദീപ് മോഡറേറ്ററായി.
വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജന്മദിനാചരണത്തിന്‍റെ ഭാഗമായി സമാപന ദിവസമായ ബുധനാഴ്ച കുട്ടികള്‍ക്കായി വൈലോപ്പിള്ളി കവിതാലാപന മത്സരം സംഘടിപ്പിക്കും. വിജ്ഞാനവേനലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനം ദി ഗാലറി എന്ന പേരില്‍ രാവിലെ 10 ന് സംഘടിപ്പിക്കും.
വൈകീട്ട് 5.30ന് നടക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജന്മദിനാചരണം ഉദ്ഘാടനവും കവിതാലാപന വിജയികകൾക്കുള്ള സമ്മാന വിതരണവും മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കട നിർവഹിക്കും. വൈലോപ്പിള്ളി അനുസ്മരണ പ്രഭാഷണം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറകട്ര്‍ ഡോ. പി.എസ്. ശ്രീകല നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.