ബൈപാസിലെ നിയമലംഘനം: നിരവധി ജീവൻ പൊലിഞ്ഞിട്ടും അധികൃതർക്ക് മൗനം
text_fieldsതിരുവല്ലം: നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും മൗനം പാലിച്ച് അധികൃതർ. ബൈപാസിൽ തിരുവല്ലം മുതൽ അമ്പലത്തറയിലേക്ക് തിരിയുന്ന റോഡ് വരെയുള്ള ഭാഗം വാഹനയാത്രികർക്ക് മരണക്കയമാകുന്നു. ഗതാഗതയോഗ്യമാക്കിയതുമുതൽ ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്.
തിരുവല്ലത്തുനിന്ന് അമ്പലത്തറ റോഡിലേക്ക് വൺവേ തെറ്റിച്ച് വാഹനങ്ങൾ പോകാതിരിക്കാൻ ‘നോ എൻട്രി’ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ മുതൽ പൊലീസ് വാഹനങ്ങൾവരെ നിയമം ലംഘിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
വൺ വേ റോഡിൽ രണ്ട് ദിശകളിലേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ബൈപാസിൽ ഈ ഭാഗത്ത് മാത്രമാണ് അധികൃതരുടെ അനുവാദത്തോടെ നിയമലംഘനം നടക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ അമിതഭാരം കയറ്റിവരുന്ന ടിപ്പർ ലോറികളുൾപ്പെടെ നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
രാവിലെയും വൈകുന്നേരങ്ങളിലും ഇൗഞ്ചക്കൽ ഉൾപ്പടെ ജങ്ഷനുകളിൽ ടിപ്പറുകളും ചരക്ക് ലോറികളും ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിൽ വട്ടംകറങ്ങുകയാണ് ഇതര വാഹനയാത്രികർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.