Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകുട്ടികൾക്ക് നേരെ...

പെൺകുട്ടികൾക്ക് നേരെ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം സ്കൂ​ൾ പ​രി​സ​ര​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ​യും വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ ക​ല്ല​മ്പ​ലം പൊ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ഏ​തു​ക്കാ​ട് നി​ന്നു​മാ​ണ് നാ​വാ​യി​ക്കു​ളം നൈ​നാ​കോ​ണം പ​ണ​യി​ൽ വീ​ട്ടി​ൽ കി​ച്ചു (18), സു​ൽ​ത്താ​ന മ​ൻ​സി​ലി​ൽ സു​ൽ​ത്താ​ൻ (18) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രോ​ടൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ കൂ​ടി പൊ​ലീ​സ് പി​ടി​ച്ചെ​ങ്കി​ലും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി വി​ട്ട​യ​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ഞ്ച് മാ​സ​മാ​യി നാ​വാ​യി​ക്കു​ള​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​ക​ളെ പി​ന്തു​ട​ർ​ന്ന് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും എ​തി​ർ​ക്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​തി​വാ​ണ്. ഇ​വ​രെ പേ​ടി​ച്ചു കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വ​രാ​ൻ പോ​ലും ത​യാ​റാ​കു​ന്നി​ല്ല​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ​ല കു​ട്ടി​ക​ളെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ സ്കൂ​ളി​ൽ കൊ​ണ്ടാ​ക്കു​ക​യും തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് പോ​കു​ക​യും പ​തി​വാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ക​ല്ല​മ്പ​ലം പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​സാ​ഹി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAssaultingThiruvananthapuram News
News Summary - Violence against girls- Two people were arrested
Next Story