ഇരുവൃക്കകളും തകരാറിലായ വിഷ്ണു സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsവിഷ്ണു
മെഡിക്കല്‍ കോളജ്: ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മെഡിക്കല്‍ കോളജ് അവിട്ടം റോഡ് ടി.സി-13 /1820 അളവഞ്ചല് വീട്ടില്‍ വിഷ്ണുവാണ് (27) സഹായം തേടുന്നത്. പിതാവ് മുകുന്ദന് നായര്‍ ഹൃദ്രോഗിയാണ്. മാതാവ് നിത്യരോഗിയാണ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വേണ്ടി വരുന്ന വിഷ്ണുവിന് വലിയൊരു തുക വേണം.
വൃക്ക മാറ്റിവെക്കാതെ ജീവന് നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിര്‍ധനരായ കുടുംബം സുമനസ്സുകളുടെ സഹായത്തിനായി കേഴുകയാണ്. ശസ്ത്രക്രിയക്കും മറ്റു ചികിത്സക്കുമായി 25 ലക്ഷം രൂപ വേണ്ടി വരും. എസ്.ബി.ഐ കണ്ണമ്മൂല ശാഖയില്‍ വിഷ്ണുവിന്റെ മാതാവിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 33231873875. ഐ.എഫ്.എസ്.സി കോഡ്: SBIN 0008293. ഗൂഗിള്‍ പേ നമ്പര്‍: 9605143608.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.