വിഴിഞ്ഞത്ത് വീട്ടിൽ കവർച്ച; ഒന്നേകാൽ ലക്ഷം നഷ്ടമായി
text_fieldsകോവളം: വിഴിഞ്ഞത്ത് പോസ്േറ്റാഫിസിലും വീട്ടിലും കവർച്ച. വീട്ടിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്നു. വിഴിഞ്ഞം പോസ്േറ്റാഫിസിലും വിജയാ ബാങ്കിന് സമീപത്തെ വീട്ടിലുമായിരുന്നു മോഷണം.
വിഴിഞ്ഞം വാറുവിളാകം അൽഫജ്ർ വീട്ടിൽ എം. ഹസനാർ ഹാജിയുടെ വീട്ടിൽനിന്നാണ് പണം കവർന്നത്. വീടിെൻറ പിന്നിലെ മുറിയുടെ ജനാലക്കമ്പി വളച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.
അലമാരയിലുണ്ടായിരുന്ന പേപ്പറുകളും രേഖകളും മോഷ്ടാക്കൾ വീടിന് പുറത്ത് കൊണ്ടിട്ടു.
പുലർച്ച 5.30ഓടെ വീട്ടിലുണ്ടായിരുന്നവരിലൊരാൾ പള്ളിയിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മുറിയിൽ വസ്ത്രങ്ങളും മറ്റും വാരിയിട്ടനിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കളവുപോയത് അറിഞ്ഞത്. വിഴിഞ്ഞം പോസ്േറ്റാഫിസ് കെട്ടിടത്തിെൻറ പിന്നിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
ട്രഷറി മുറിയുെട പൂട്ട് പൊളിച്ച് തപാൽ ഉരുപ്പടികൾ സൂക്ഷിക്കുന്ന ലോക്കറുകളിലൊന്നിെൻറ പൂട്ടും അറുത്തുമാറ്റിയ നിലയിലായിരുന്നു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച മറ്റൊരു ലോക്കറിൽ 5000 രൂപയും 25,000 രൂപ വിലവരുന്ന സ്റ്റാമ്പുകൾ സൂക്ഷിച്ചിരുന്നെങ്കിലും ഇതിെൻറ ലോക്കർ പൊളിക്കാൻ മോഷ്ടാവിന് കഴിയാത്തതിനാൽ ഒന്നും കവരാൻ കഴിഞ്ഞില്ല. വിഴിഞ്ഞം പൊലീസിെൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും രണ്ടിടങ്ങളിലുമെത്തി തെളിവുകൾ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.