നോക്കുകുത്തിയായി രക്ഷാ ഏജൻസികൾ
text_fieldsവിഴിഞ്ഞം: ജീവനുകൾ കടലിൽ മുങ്ങിത്താഴുമ്പോൾ മറൈൻ ആംബുലൻസ് നോക്കുകുത്തിയാകുന്നെന്ന് ആക്ഷേപം. മറൈൻ എൻഫോഴ്സ്മെൻറ്, തീരദേശ പൊലീസ് എന്നിവരുടെ ബോട്ടുകളും പ്രക്ഷുബ്ധമായ കടലിൽ ഉപയോഗശൂന്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തീരസംരക്ഷണ സേനയുടെയും മറൈൻ എൻഫോഴ്സ്മെൻറിെൻറയും തീരദേശ പൊലീസിെൻറയും മൂക്കിനുതാഴെയാണ് ദുരന്തമുണ്ടായത്. തീരസംരക്ഷണസേനയുടെ രണ്ടു ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നതിെൻറ വെറും 500 മീറ്റർ ദൂരത്തുെവച്ചാണ് സ്റ്റെല്ലസ് കടലിൽ മുങ്ങിപ്പോയതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
ശാന്തമായ കടലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടുകളായതിനാൽ ഇവ പ്രക്ഷുബ്ധമായ കടലിൽ ഉപയോഗശൂന്യമാണെന്ന് പറയുന്നു. ഉദ്ഘാടനവേളയിൽ പ്രഹസനമെന്നനിലയിൽ കുറച്ചുദിവസം കടലിൽ പട്രോളിങ് നടത്തിയ 'പ്രതീക്ഷ' എന്ന മറൈൻ ആംബുലൻസ് ഇപ്പോൾ വിഴിഞ്ഞം തീരത്ത് വിശ്രമത്തിലാണ്.
മേൽനോട്ടച്ചുമതലയുള്ള ഏജൻസിക്ക് ഫിഷറീസ് വകുപ്പ് മാസം തോറും നൽകുന്നത് മൂന്ന് ലക്ഷത്തിൽപരം രൂപയാണെന്ന് ആരോപണം. ആറ് കോടിയിൽപരം രൂപ മുടക്കി സർക്കാർ നിർമിച്ചിറക്കിയതാണ് മറൈൻ ആംബുലൻസ്. പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള ഇൻലാൻഡ് നാവിഗേഷൻ വിഭാഗം കരാർ നൽകിയ മറ്റൊരു ഏജൻസിയാണ് നിലവിൽ മറൈൻ ആംബുലൻസുകൾ ഓടിക്കുന്നത്. ബോട്ടിലെ പതിനൊന്ന് ജീവനക്കാരിൽ ക്യാപ്റ്റൻ ഉൾെപ്പടെ അഞ്ചുപേർക്കുള്ള ശമ്പളം ഏജൻസി മുഖാന്തരവും രണ്ട് പാരാമെഡിക്കൽ ജീവനക്കാർക്കും നാല് ലൈഫ് ഗാർഡുമാർക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് വഴിയും നൽകുന്നെന്നാണ് പറയുന്നത്.
ഇതിനാൽ ഏജൻസിക്ക് നൽകുന്ന മൂന്നുലക്ഷം രൂപക്ക് പുറമെ ആംബുലൻസിെൻറ തൊഴിലാളികൾക്കും ഇന്ധനച്ചെലവിലും അറ്റകുറ്റപ്പണികൾക്കും ഒക്കെയായി സർക്കാർ മാസം തോറും മുടക്കേണ്ടത് ലക്ഷങ്ങളാണ്. കടലിൽ അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായി ഇറക്കിയ മൂന്ന് മറൈൻ ആംബുലൻസുകളിൽ ആദ്യത്തേതാണ് വിഴിഞ്ഞത്തിന് അനുവദിച്ച പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങൾവരെ അധികാരപരിധിയുള്ള പ്രതീക്ഷ വിഴിഞ്ഞത്ത് വന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ജീവൻപോലും രക്ഷിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.