അടിമലത്തുറക്കാരെ സഹായിക്കാൻ തീരദേശ പൊലീസിെൻറ സന്നദ്ധസംഘം
text_fieldsവിഴിഞ്ഞം: കടലാക്രമണവും മഴയും കാരണം ഉണ്ടായ വെള്ളക്കെട്ടിൽ ദുരിതത്തിലായ അടിമലത്തുറക്കാരെ സഹായിക്കാൻ തീരദേശ പൊലീസിെൻറ സന്നദ്ധ സംഘം ഇറങ്ങി. വെള്ളക്കെട്ടിൽപെട്ട് പുറത്തിറങ്ങാനാകാതെ കഷ്ടപ്പെട്ട 46 കാരി പുഷ്പത്തെയും രണ്ട് കുട്ടികളെയും പൊലീസ് വളൻറിയർമാർ അടിമലത്തുറ ഫാത്തിമ മാതാ ആനിമേഷൻ സെൻററിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.
കെട്ടിനിന്ന വെള്ളം കടലിലേക്ക് ചാല് കീറി തുറന്ന് വിട്ടു, കടലടിയുള്ള ഭാഗത്ത് കടൽത്തിരകളെ പ്രതിരോധിക്കാൻ മണൽചാക്കുകൾ അടുക്കി, പകർച്ചവ്യാധികളെ തടയാൻ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മേഖലയിൽ ശുദ്ധജലമില്ലാത്തതും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വെള്ളക്കെട്ടും പകർച്ചവ്യാധി പടരാൻ കാരണമാകുമെന്ന ആശങ്ക ആരോഗ്യ വകുപ്പധികൃതർക്കുണ്ട്.
ഇതിനിടെ തീരജനതയുടെ ദുരിതങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് സ്ഥലം സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പ് ഉൾപ്പെടെ സന്ദർശിച്ച അദ്ദേഹം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.