കാത്തിരിപ്പിന് വിരാമം: ചൈനീസ് ചരക്ക് കപ്പലിൽനിന്ന് ക്രെയിനുകളിലൊന്ന് കരയ്ക്കിറക്കി
text_fieldsവിഴിഞ്ഞം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചൈനീസ് ചരക്ക് കപ്പലിൽനിന്ന് ക്രെയിനുകളിലൊന്ന് കരയ്ക്കിറക്കി. നൂറോളം വിദഗ്ധ തൊഴിലാളികൾ നാല് മണിക്കൂർ പരിശ്രമിച്ചാണ് ഒരു ക്രെയിൻ കപ്പലിൽനിന്ന് തുറമുഖത്ത് ബർത്തിൽ ഇറക്കിയത്. 30 മീറ്റർ ഉയരമുള്ള രണ്ട് റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ ഒന്നാണ് ഇറക്കിയത്.
അഞ്ച് ദിവസമായി തുടരുന്ന കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടായതോടെ സെൻ ഹുവാ കപ്പലിനെ സ്റ്റഡിയാക്കി നിർത്തി വാർഫിന് സമാന്തരമായി ഉറപ്പിച്ച് ക്രെയിൻ പുറത്തിറക്കിയത്. 90 മീറ്റർ ഉയരത്തിലുള്ള ഒരു സൂപ്പർ പോസ്റ്റ് പാനാ മാക്സ് ക്രെയിനും റെയിൽ മൗണ്ടഡ് ക്രെയിനുമാണ് ഇനി ഇറക്കാനുള്ളത്.
കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ ബാക്കിയുള്ള ക്രെയിനുകളും ഉടൻ ഇറക്കി കപ്പൽ തീരം വിടും. വാർഫിൽ ഇറങ്ങാൻ അനുമതി ലഭിച്ച മൂന്ന് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും അദാനി ഗ്രൂപ്പിലെ വിദഗ്ധ തൊഴിലാളികളും ചേർന്നുള്ള സംഘമാണ് ക്രെയിനുകൾ പുറത്തിറക്കി ഉറപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.