ദേവസഹായം പിള്ളയുടെ വിശുദ്ധ പ്രഖ്യാപനം: ആഹ്ലാദത്തിൽ തലസ്ഥാനവും
text_fieldsതിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിനായി ജീവൻ ത്യജിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്‍റെ ആഹ്ലാദത്തിൽ തലസ്ഥാനവും. വിവിധ ദേവാലയങ്ങളിൽ പ്രത്യേകം പ്രാർഥനകളും നഗരം ചുറ്റി പ്രദക്ഷിണവും നടന്നു.
വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് കമുകിന്‍കോടുള്ള വിശുദ്ധ അന്തോനീസിന്‍റെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാഹന പ്രദക്ഷിണം നടന്നു.
സ്വന്തം സുഖം നോക്കാതെ ലോകനന്മക്കായി പ്രവര്‍ത്തിക്കാനാണ് വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതം പറയുന്നതെന്ന് സെന്‍റ് ജോസഫ്‌സ് കത്തീഡ്രല്‍ വികാരി മോണ്‍. ഡോ.ടി. നിക്കോളാസ് പറഞ്ഞു. രാജകൊട്ടാരത്തിലെ സുഖവും ഉദ്യോഗവും വലിച്ചെറിഞ്ഞ് ക്രിസ്തുവിനുപിന്നാലെ പോകാന്‍ അദ്ദേഹം തയാറായി. കൊടിയ പീഡനങ്ങളും മര്‍ദനങ്ങളും ഏറ്റിട്ടും വിശ്വാസം അദ്ദേഹം മുറുകെപ്പിടിച്ചുവെന്നും മോണ്‍.ഡോ.ടി. നിക്കോളാസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 8.30ന് പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച വാഹന റാലി ദേശീയപാതയില്‍ ബാലരാമപുരം വഴി കമുകിന്‍കോട് വിശുദ്ധ അന്തോനീസിന്‍റെ തീര്‍ഥാടന കേന്ദ്രത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.