മുയലുകൾക്ക് ചെടിയൊടിച്ച് തീറ്റ നൽകി; വയോധികയെ മരുമകൾ മർദിച്ചു
text_fieldsവിഴിഞ്ഞം: വീട്ടിൽ വളർത്തുന്ന മുയലുകൾക്ക് മുറ്റത്തെ ചെടികളൊടിച്ച് തീറ്റയായി നൽകിയെന്ന പേരിൽ 90കാരിയെ മരുമകൾ മർദിച്ചു. വിഴിഞ്ഞം സ്വശേദിനി കൃഷ്ണമ്മയെ ഇളയ മകന്റെ ഭാര്യ മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വയോധികയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകൻ എത്തിയപ്പോഴാണ് മർദന വിവരം പറഞ്ഞത്. സ്കൂളിൽ പാചകത്തൊഴിലാളിയായ മരുമകൾ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുറ്റത്തുള്ള ചെടികളൊടിഞ്ഞ നിലയിൽ കണ്ടതിൽ പ്രകോപിതയായാണ് മർദനമത്രെ.
മൂത്ത മകൻ അടിയേറ്റ് വിഷമിച്ച അമ്മയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലിട്ടു. ഇത് ശ്രദ്ധയിൽപെട്ട വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വീട്ടിലെത്തി വയോധികയെ കണ്ട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് മക്കളെ വിളിച്ചുവരുത്തി അവരുടെയും മൊഴികൾ രേഖപ്പെടുത്തി. മൂത്ത മകന്റെ പരാതി പ്രകാരം മുതിർന്ന പൗരൻമാർക്ക് എതിരെയുള്ള അതിക്രമത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.