വയോധിക വീട്ടിൽ മരിച്ചനിലയിൽ: മകൻ അറസ്റ്റിൽ
text_fieldsവിഴിഞ്ഞം: വയോധിക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകാൽ അവണാകുഴി പെരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ ലീലയാണ് (65) ഞായറാഴ്ച വൈകുന്നേരം മരിച്ചത്. മൂത്ത മകൻ ബിജു (41) വിനെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
പോക്സോ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ബിജുവും മാതാവും മാത്രമാണ് അവണാകുഴിയിലെ വീട്ടിൽ കഴിഞ്ഞുവന്നത്. സഹോദരങ്ങൾ പൊലീസിൽ വിവരമറിയിച്ചു. മുറിയിൽ നിന്ന് ഹാളിലേക്ക് വലിച്ച് കൊണ്ടുവന്ന ലക്ഷണങ്ങളും ഉണ്ടായിരുന്നു. ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള ലീലയെ നിരന്തരം ബിജു മർദ്ദിക്കാറുള്ളതായി നാട്ടുകാർ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.