വർണക്കൂടാരമൊരുക്കി പ്രവേശനോത്സവം
text_fieldsവിഴിഞ്ഞം: മുല്ലൂർ ഗവൺമെന്റ് എൽ.വി.എൽ പി.സ്കൂളിലെ പ്രവേശനോത്സവം വർണക്കൂടാരമൊരുക്കി അധികൃതർ ഗംഭീരമാക്കി. കളിയും ചിരിയുമായി നവാഗതരായി എത്തിയ കുരുന്നുകളെ വരവേറ്റത് ഒറാങ് ഉട്ടാൻ. കണ്ടു രസിച്ച കാർട്ടൂൺ ലോകത്ത് എത്തിപ്പെട്ടതിന്റെ അനുഭൂതിയിൽ കുരുന്നുകൾ തുള്ളിച്ചാടി. നാടിന്റെ ആഘോഷമാക്കി മാറ്റിയ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.
നഗരസഭ കൗൺസിലർ സി. ഓമന അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് രശ്മി. എ.ആർ സ്വാഗതം പറഞ്ഞു. ജവാദ്.എസ്, റെനി വർഗ്ഗീസ്, അനീഷ്.എസ്.ജി, റെജി, സ്കൂൾ വികസന സമിതി ചെയർമാൻ പി. രത്നാകരൻ, എസ്.എം.സി.ചെയർപേഴ്സൺ ആശാറാണി എന്നിവർ സംസാരിച്ചു.
പേരൂര്‍ക്കട: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ശ്രീധരന് ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.പി കെ. രാധാകൃഷ്ണന്, പിന്നണി ഗായകന് പന്തളം ബാലന്, സീരിയല്‍ താരം അഞ്ജിത തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.എന്‍ അഭയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു ശിവദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍. പുഷ്പ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ പ്രവേശനോത്സവം വർണാഭമായി. ചെണ്ടമേളം, ബാന്റ് മേളം, എന്നിവയുടെ അകമ്പടിയോടെ നവാഗതരെ മധുരം വിതരണം ചെയ്ത് സ്വീകരിച്ചു. പ്രവേശനോത്സവം ഡയറക്ടർ ജെൻസി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുചിത്ര മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ സജിത എസ്. പണിക്കർ, അക്കൗണ്ട്സ് ഓഫീസർ ജയ ആർ. എസ്, സ്പെഷൽ ടീച്ചർ ജലീല ജലാൽ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം കൊഞ്ചിറവിള ഗവൺമെന്റ് മോഡൽ യു.പി സ്കൂളിലെ പ്രവേശനോത്സവം പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ കളിപ്പാൻകുളം വാർഡ് കൗൺസിലർ ഡി. സജുലാൽ വിതരണം ചെയ്തു. എസ്.എം.സി. ചെയർമാൻ മാഹിൻ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ഉദയകുമാരി, സീനിയർ അസി. സിന്ധു, സ്റ്റാഫ് സെക്രട്ടറി സ്മിത എന്നിവർ സംസാരിച്ചു.
നേമം: പള്ളിച്ചല്‍ പഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം താന്നിവിള കുഴിവിള പി.വി.എല്‍.പി.എസ് സ്കൂളില്‍ പ്രസിഡന്റ് ടി. മല്ലിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ ചെയര്മാന് വി. വിജയന്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്മാന് സി.ആര് സുനു, വാര്‍ഡ് മെമ്പര്‍മാരായ ശാലിനി, സരിത, പ്രധാനാദ്ധ്യാപകന് ദിലീപ്, പി.ടി.എ പ്രസിഡന്റ് ശരത്, എസ്.എം.സി ചെയര്മാന് ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
നേമം ഗവ.യു.പി.എസില്‍ നവാഗതരെ റോസാപ്പൂക്കളും മധുരവും നല്കി വരവേറ്റു. പ്രവേശനോത്സവം സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് വി.എം ആര്യ ഉദ്ഘാടനം ചെയ്തു. കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചന്തു കൃഷ്ണ, പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, സ്ഥിരം സമിതി അധ്യക്ഷന്‍ സി.ആര് സുനു, വാര്‍ഡ് മെംബര്‍ വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നവാഗതരെ വരവേറ്റു. കുട്ടികളുടെ ഫ്ളാഷ് മോബും കലാപരിപാടികളും ഉണ്ടായിരുന്നു.
തിരുവനന്തപുരം: മണക്കാട് വലിയപള്ളി ഇഖ്റഅ് ഇസ്ലാമിക് അക്കാദമി പ്രവേശനോത്സവവും അവാർഡ് ദാനവും പൂവച്ചൽ ഫിറോസ് ഖാൻ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പുലിപ്പാറ ഉബൈദുള്ള മനാരി അധ്യക്ഷതവഹിച്ചു. വാർഷിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനം ജമാഅത്ത് ജനറൽ സെക്രട്ടറി എം.അലൻ നസീർ, കൺവീനർ അബ്ദുൽ സലാം ഹാജി എന്നിവർ വിതരണം ചെയ്തു. സുൾഫിക്കർ, സിദ്ദീഖ്, നസീർ എന്നിവർ സംബന്ധിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി എം.അലൻ നസീർ സ്വാഗതവും കൺവീനർ അബ്ദുൽ സലാം ഹാജി നന്ദിയും പറഞ്ഞു.
പഠനോത്സവം ഒരുക്കി നെറ്റ്സോൺ
കണിയാപുരം: പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കണിയാപുരം നെറ്റ്സോൺ. കണിയാപുരം പള്ളി നടയിൽ നടന്ന പഠനോത്സവം ഹരിതസ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സെക്രട്ടറി മുനീർ കൂരവിള അധ്യക്ഷത വഹിച്ചു. അൻസാരി പള്ളി നട, തൗഫീക്ക് ഖരീം, മുഹമ്മദ് അബ്ദുൽഖാദർ, കമാൽ ജാവാ കോട്ടേജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.