സ്റ്റേഷൻ ആക്രമണം: ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്
text_fieldsവിഴിഞ്ഞം: പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ ശ്രമം. കേസ് അന്വേഷിക്കുന്ന ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റേഷൻ അക്രമണത്തിൽ പങ്കെടുത്ത മൂവായിരത്തോളം പേരിൽ നാനൂറോളം പേരുടെ വ്യക്തമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
എന്നാൽ അറസ്റ്റ് ഉടൻ ഉണ്ടാകില്ല. ക്രിസ്മസിന് മുന്നോടിയായി വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ നിരവധിപേർ സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഇവർ രാജ്യം വിടുന്നത് തടയാനുള്ള ശ്രമങ്ങളാണ് തുടങ്ങിയത്.
അതേസമയം പൊലീസ് സ്റ്റേഷൻ കയറി അക്രമിച്ച് എസ്.ഐ ഉൾപ്പെടെയുള്ളവരെ പരിക്കേൽപ്പിച്ച് ഒരാഴ്ചയായിട്ടും പ്രതികളിൽ ഒരാളെ പോലും പിടികൂടാത്തതിൽ പൊലീസുകാർക്കിടയിൽ രോഷം പുകയുകയാണ്. എന്നാൽ ഏതു സമയത്തും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി തയാറായിരിക്കാൻ പൊലീസിന് മുകളിൽ നിന്നുള്ള സന്ദേശമുണ്ടെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.