സുരേഷിന് വേണം സുമനസ്സുകളുടെ സഹായം
text_fieldsവിഴിഞ്ഞം: പെയിന്റിങ് പണിക്കിടെ, കെട്ടിടത്തിൽനിന്ന് വീണ് അരക്കുതാഴെ തകർന്ന് കിടപ്പിലായ മധ്യവയസ്കൻ ചികിത്സാസഹായം തേടുന്നു. വെങ്ങാനൂർ കിടാരക്കുഴി നാലുകെട്ടായ മെക്കരുക് വീട്ടിൽ ജി. സുരേഷ് (50) ആണ് തുടർ സഹായം തേടുന്നത്. കെ.എസ്.ആർ.ടി.സിയിലെ എം. പാനൽ കണ്ടക്ടറായിരുന്ന സുരേഷ് 2019ൽ പിരിച്ചുവിട്ടതിനെ തുടർന്ന് പെയിന്റിങ് ജോലിക്ക് പോകുകയായിരുന്നു.
പണിക്കിടെ, കെട്ടിടത്തിന്‍റെ മുകളിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റു. നിരവധി ചികിത്സകൾ നടത്തിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിയിരിക്കുകയാണ്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർഥികളായ മൂന്ന് മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. കിടപ്പ് രോഗിയായതിനാൽ എപ്പോഴും ഒരാളുടെ സഹായം വേണ്ടി വരുന്നതിനാൽ ഭാര്യക്കും ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ജീവിതം മുന്നോട്ടുപോകുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും തന്‍റെ ചികിത്സക്കുമായി സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സുരേഷ്. ചികിത്സാസഹായത്തിനായി എസ്.ബി.ഐ വിഴിഞ്ഞം ശാഖയിൽ 67153955776. IFSC CODE: SBIN0070325 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗൂഗ്ൾപേ നമ്പർ: 7306184381.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.