വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
text_fieldsവിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം തീരദേശ പൊലീസ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശി തദയൂസിന്റെ ഉടമസ്ഥതയിലുള്ള 'ആവേ മരിയ' എന്ന വള്ളത്തിൽ തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനത്തിനായി വിഴിഞ്ഞത്ത് നിന്ന് പോയ ക്രിസ്തുദാസ്, ധർമയ്യൻ എന്നിവരാണ് 10 മണിയോടെ പൂന്തുറ ഭാഗത്ത് അഞ്ച് നോട്ടിക്കൽ മൈൽ ഉള്ളിലായി കടലിൽ കുടുങ്ങിയത്.
വിഴിഞ്ഞം കോസ്റ്റൽ സി.ഐ അനിൽ കുമാറിനെ വിവരമറിയിച്ചതിനെ തുടർന്ന് തീരദേശ പൊലീസിന്റെ പട്രോൾ ബോട്ടിൽ എ.എസ്.ഐ അശോകൻ, സി.പി.ഒ പ്രവീൺ, വാർഡൻ സൂസ മിഖയിൽ, ബോട്ട് ജീവനക്കാരായ ഫെർണാണ്ടസ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. വള്ളം കെട്ടിവലിച്ച് വിഴിഞ്ഞത്ത് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.