Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightഓട്ടോയിൽ കറങ്ങിനടന്ന്...

ഓട്ടോയിൽ കറങ്ങിനടന്ന് മോഷണം: ബന്ധുക്കൾ അറസ്റ്റിൽ

text_fields
bookmark_border
ഓട്ടോയിൽ കറങ്ങിനടന്ന് മോഷണം: ബന്ധുക്കൾ അറസ്റ്റിൽ
cancel
camera_alt

സൂ​ര​ജ്, ച​ന്ദ്ര​ൻ

വി​ഴി​ഞ്ഞം: മോ​ഷ്ടി​ച്ച ഓ​ട്ടോ​യി​ൽ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം പ​തി​വാ​ക്കി​യ യു​വാ​വി​നെ​യും അ​മ്മാ​വ​നെ​യും വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് ഓ​ട്ടോ​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു. കാ​ഞ്ഞി​രം​കു​ളം ചാ​വ​ടി കാ​ക്ക​ത്തോ​ട്ടം കോ​ള​നി​യി​ൽ കാ​റ്റ​ത്തെ​കി​ളി​ക്കൂ​ട്ടി​ൽ സൂ​ര​ജ് (21), മാ​തൃ​സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ൻ (67) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം സി.​ഐ പ്ര​കാ​ശ്, എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ മ​ണി, രാ​മു, സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ആ​ഗ​സ്റ്റി​ൽ ച​പ്പാ​ത്ത് സ്വ​ദേ​ശി​യു​ടെ ഓ​ട്ടോ മോ​ഷ​ണം പോ​യി​രു​ന്നു.

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഇ​വ​ർ മു​ക്കോ​ല​യി​ൽ എ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പാ​റ​ശാ​ല​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ഓ​ട്ടോ​യി​ലാ​ണ് സ​ഞ്ച​രി​ച്ച​തെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി.

പാ​റ​ശ്ശാ​ല, പൂ​വാ​ർ, കാ​ഞ്ഞി​രം​കു​ളം, വി​ഴി​ഞ്ഞം ഉ​ൾ​പ്പെ​ടെ വി​വി​ധ സ്റ്റേ​ഷ​നി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - Theft by roaming in an auto: Relatives arrested
Next Story