പാരാസെയിലിങ്ങിനിടെ കാറ്റിന്റെ ഗതി മാറിയതിനെ തുടർന്ന് രണ്ട് സഞ്ചാരികൾ കടലിൽ അകപ്പെട്ടു
text_fieldsവിഴിഞ്ഞം: അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി കോവളത്ത് നടന്ന പാരാസെയിലിങ്ങിനിടെ കാറ്റിന്റെ ഗതി മാറിയതിനെ തുടർന്ന് രണ്ട് സഞ്ചാരികൾ കടലിൽ അകപ്പെട്ടു. രണ്ടുപേരെയും തൊട്ടടുത്തുണ്ടായിരുന്ന ഫീഡർ ബോട്ടിൽ കരക്കെത്തിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ കോവളം ഗ്രോവ് ബീച്ചിൽ അഞ്ഞൂറ് മീറ്റർ ഉള്ളിൽ കടലിൽ ആയിരുന്നു സംഭവം. തമിഴ്നാട് തേനി സ്വദേശിയായ മൗരീ സാഗർ, ഭാര്യ സുരേഖ എന്നിവരാണ് ഡീപ് വാട്ടർ പ്രകടനത്തിനിടെ പാരച്യൂട്ട് ഹുക്ക് അയഞ്ഞ് അപകടത്തിൽപെട്ടത്. സഞ്ചാരികൾക്ക് ഹരം പകരാൻ ഉയർന്ന് പൊങ്ങുന്ന പാരച്യൂട്ടിനെ താഴ്ത്തി കടൽവെള്ളത്തിൽ തൊടുന്ന അഭ്യാസപ്രകടനമാണ് വാട്ടർ ഡിപ്പ്. ലൈഫ് ജാക്കറ്റടക്കമുള്ള സുരക്ഷാമുൻകരുതലുകളുണ്ടെന്നും ഇത്തരം സംഭവം പതിവാണെന്നും പാരാസെയിലിങ് നടത്തിപ്പുകാർ അറിയിച്ചു.
കടലിൽ അപകടമുണ്ടായി എന്ന വിവരത്തെ തുടർന്ന് ഉടൻ തന്നെ തീരദേശ പൊലീസ് എ.എസ്.ഐ സജീവ് കുമാർ, സി.പി.ഒ ജാഫർ, വാർഡന്മാരായ സാദിക്ക്, ഷിബു, കിരൺ എന്നിവർ പട്രോളിങ് ബോട്ടിലും മറൈൻ ആംബുലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും അപകടമില്ല എന്ന് മനസ്സിലാക്കി മടങ്ങിയതായും സഞ്ചാരികളുമായി ബന്ധപ്പെട്ടതായും പരാതിയൊന്നും ഇല്ലെന്നും തീരദേശ െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.