വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കണം -എസ്.പി. ഉദയകുമാർ
text_fieldsശംഖുംമുഖം: ലോക പരിസ്ഥിതിദിനത്തിൽ വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി ഉപേക്ഷിക്കണമെന്നാശ്യപ്പെട്ട് മത്സ്യത്തൊഴിലാളി-കർഷക സംയുക്ത സമര സമിതി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിനു മുന്നിൽ ആരംഭിച്ച സമരം കൂടങ്കുളം സമര നേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ കേരള-തമിഴ്നാട് തീരം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉപജീവനത്തിനായി കടലിനെ ആശ്രയിക്കുന്നവരുടെ അതിജീവന പോരാട്ടമാണ് ഈ സമരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അധ്യക്ഷതവഹിച്ചു. ഫാ. ജോസ് കളിയിക്കൽ തീര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജോൺ ജോസഫ്, ബെഞ്ചമിൻ ഫെർണാണ്ടസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി വി. ഹരിലാൽ, എ.ജെ. വിജയൻ (കോസ്റ്റൽ വാച്ച്), സീറ്റാ ദാസൻ (സേവാ യൂനിയൻ), സിസ്റ്റർ മേഴ്‌സി മാത്യു, ഡോ. ടിറ്റോ ഡിക്രൂസ്, ജയ്സൺ (കോസ്റ്റൽ വാച്ച് സ്റ്റുഡന്റ്സ് കൾചറൽ ഫോറം), ജി.ആർ. സുഭാഷ് (എസ്.യു.സി.ഐ), ഫാ. ബേബി ചാലിൽ (എ.ഐ.സി.യു.എഫ്), അഡ്വ. സുഗതൻ പോൾ (ഏകത പരിഷത്ത്), ജെറോൺ ബേസിൽ (ടി.എം.എഫ് യൂനിയൻ), വിനോദ് തോമസ്, പ്രസാദ് സോമരാജൻ (പശ്ചിമഘട്ട സംരക്ഷണ സമിതി), ജനറ്റ് ക്ലീറ്റസ് (കെ.എസ്.എം.ടി.എഫ്) എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹ സമരം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.