വിഴിഞ്ഞം തുറമുഖം: രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും -മന്ത്രി
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് രണ്ടാമത്തെ കപ്പല്‍ വ്യാഴാഴ്ച എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കൂറ്റന്‍ ക്രെയിനുമായി ചൈനയില്‍നിന്ന് ഷെന്‍ഹുവ 29 എന്ന കപ്പലാണ് എത്തുക.
നവംബര്‍ 25, ഡിസംബര്‍ 15 തീയതികളിലും കപ്പൽ എത്തും. തുറമുഖത്തേക്ക് ആവശ്യമുള്ള എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് ഇതിലൂടെ എത്തിക്കുക. 2024 മേയ് മാസത്തില്‍തന്നെ പോര്‍ട്ട് കമീഷന് ചെയ്യും. ഇതിനായുള്ള നിർമാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിനുശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം നോര്‍ത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 322 ഔട്ട്ബോര്‍ഡ് എൻജിന് ബോട്ടുകള്‍ക്ക് നിലവില്‍ സൗജന്യമായി നല്‍കിവരുന്ന മണ്ണെണ്ണ ഒരു വര്‍ഷംകൂടി നല്‍കും. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിസില്‍ കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖനിർമാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്. വിസില്‍ എം.ഡി ദിവ്യ എസ്. അയ്യര്‍, അദാനി പോര്‍ട്ട് സി.ഇ.ഒ രാജേഷ്, ഓപറേഷന് മാനേജര്‍ സുഷീല്‍ നായര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.