അമ്പൂരിയില്‍ തൊഴിലുറപ്പ് തൊഴിലിനിടെ കടന്നല് ആക്രമണം; 22 പേര്‍ക്ക് പരിക്കേറ്റു
text_fieldsവെള്ളറട: അമ്പൂരിയില്‍ തൊഴിലുറപ്പ് തൊഴിലിനിടയില്‍ കടന്നല് ആക്രമണം. 22 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അമ്പൂരി പഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയവര്ക്കാണ് കടന്നല് കുത്തേറ്റത്. രാവിലെ പത്തോടെ പണിക്കിറങ്ങിയ സമയത്ത് കൂട്ടമായെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ അഞ്ചുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് തലയിലുള്‍പ്പെടെ കുത്തേറ്റിട്ടുണ്ട്. പുറുത്തിപ്പാറ സ്വദേശികളായ കൗസല്യ (74), മേരി (65), സോമവല്ലി (65), ശ്രീജ മോള് (40), ശ്രീലത (37) എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. വാര്‍ഡംഗം സുജ മോഹന്‍, പ്രസിഡന്റ് വല്‍സല രാജുവും രക്ഷാപ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്കി. സാരമായി പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സതേടി വീട്ടിലേക്ക് മടങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.