മാലിന്യ സംസ്കരണം; സർക്കാർ ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പിഴ
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കാത്ത പക്ഷം സര്‍ക്കാറിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്മേല് പിഴചുമത്താൻ ഗവർണർ ഒപ്പിട്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികൾ മൂന്നുദിവസം മുമ്പെങ്കിലും ഗ്രാമപഞ്ചായത്തിൽ അറിയിക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകാനും വ്യവസ്ഥയായി.
മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക് കെട്ടിടനികുതി ഒഴിവാക്കൽ, ഇളവുകൾ, ക്ഷേമ പദ്ധതികൾ ലഭ്യമാക്കൽ മുതലായ പ്രോത്സാഹനങ്ങൾ തദ്ദേശ സ്ഥാപനത്തിന് നൽകാമെന്ന് പുതിയ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.