വാട്ടര്‍ ആംബുലന്‍സ്: വെള്ളത്തിൽ വരച്ച വാഗ്ദാനം
text_fieldsപൂന്തുറ: കടലില്‍ അപകടത്തില്‍പെടുന്നവരെ അടിയന്തരമായി രക്ഷിക്കാനാവശ്യമായ സംവിധാനങ്ങള്‍ തലസ്ഥാന ജില്ലയുടെ തീരങ്ങളിലില്ല.
കടലില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സിെൻറ ഉദ്ഘാടനം കൊച്ചിയില്‍ കഴിെഞ്ഞങ്കിലും തലസ്ഥാന ജില്ലയില്‍ എത്താന്‍ ഇനിയും വൈകുന്നു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം ആഴിമല ഭാഗത്തുനിന്ന് കടലില്‍ കുളിക്കാനിറങ്ങിയ കാണാതായ നാലുചെറുപ്പക്കാരില്‍ രണ്ടുപേരെ ഇനിയും കണ്ടത്താന്‍ കഴിഞ്ഞില്ല. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ പൂന്തുറഭാഗത്തുനിന്നും കോവളം ഭാഗത്ത് നിന്നും കെണ്ടത്തി.
രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നുെണ്ടന്ന് അധികൃതര്‍ പറയുന്നെങ്കിലും തിരച്ചില്‍ നടത്താനാവശ്യമായ ആധുനിക സംവിധാനങ്ങള്‍ ഫിഷറീസിെൻറയോ കോസ്റ്റല്പൊലീസിെൻറയോ പക്കല്‍ നിലവിലില്ല. നിലവില്‍ കടലില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അപകടസ്ഥലത്ത് പാഞ്ഞെത്തി ഇവരെ രക്ഷിക്കേണ്ട കോസ്റ്റല്പൊലീസിെൻറയും മറൈന്‍ എന്ഫോഴ്സ്മെൻറിെൻറയും പക്കലുള്ളത് പഴഞ്ചന്ബോട്ടുകളാണ്. എന്നാല്‍, വാട്ടര്‍ ആംബുലന്‍സിെൻറ സേവനം ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം പൊലിഞ്ഞ ജീവനുകളില്‍ ചിലതെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് തീരവാസികള്‍ പറയുന്നു.
നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബോട്ടുകള്‍ക്ക് തിര മുറിച്ചു കടക്കാനുള്ള ശേഷിക്കുറവും വേഗമില്ലായ്മയുമാണ് ഇതിന് കാരണം. ഇത്തരം ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനിക രക്ഷാബോട്ടുവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുെണ്ടങ്കിലും ഇനിയും വാട്ടര്‍ ആംബുലന്‍സുകള്‍ എത്തിയിട്ടില്ല.
മണിക്കൂറില്‍ എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം താണ്ടുന്നതും രക്ഷകരുടെ പോലും സുരക്ഷിതത്വം ഉറപ്പില്ലാത്തതുമായ ഇപ്പോഴത്തെ ബോട്ടിനുപകരം 40 കിലോ മീറ്റര്‍ വേഗത്തിലോടിക്കാവുന്ന മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നേരത്തേ തെന്ന ഫിഷറീസ് ഡിപ്പാര്ട്ടു്മെൻറിന് അനുമതി നല്കി.
ഏത് അപകട കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള ബോട്ടുകളാണിവ. കടലില്‍നിന്ന് മൃതദേഹം പൊക്കിയെടുക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ടാകും.
കരയോടടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനവും ബോട്ടിലുണ്ടാകും. വയര്‍ലെസ് സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയേക്കും. മെഡിക്കല്‍ സംവിധാനത്തില്‍ ഒരു മെയില്‍ നഴ്സ് അടക്കമുള്ള രണ്ടംഗ മെഡിക്കല്‍ ടീം, ലൈഫ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെൻറിലെയും ഫിഷറീസിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബോട്ടിലുണ്ടാകും. പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ക്കൊപ്പം ഓക്സിജന്‍ മാസ്ക്, സ്ട്രെച്ചര്‍, മെഡിക്കല്‍ കിറ്റ് തുടങ്ങിയവ ആംബുലന്‍സിലുണ്ടാകും.
ഇത്തരം ആധുനിക സംവിധാനങ്ങളുള്ള ആംബുലൻസുകള്‍ കടലില്‍ സുരക്ഷക്കായി ഉണ്ടെങ്കില്‍ നിരവധിപേരുടെ ജീവനുകള്‍ അടിയന്തരമായി രക്ഷിക്കാന്‍ കഴിയും. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾ പലപ്പോഴും വള്ളം മറിഞ്ഞ് അടിയന്തര സഹായം കിട്ടാതെ ഒന്നിലധികം ദിവസം കടലില്‍ കിടക്കേണ്ട അവസ്ഥ വന്ന് പലരും മരിക്കുന്നുണ്ട്.
ആംബുലന്‍സ് എത്തിയാല്‍ ഇത്തരക്കാരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്ന പദ്ധതിയാണ് തലസ്ഥാന ജില്ലയില്‍ എത്താന്‍ വൈകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.