Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജല അതോറിറ്റി ആന്റി...

ജല അതോറിറ്റി ആന്റി തെഫ്റ്റ് സ്​ക്വാഡ്​ പരിശോധന; രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി

text_fields
bookmark_border
water
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല അ​തോ​റി​റ്റി ആ​ന്റി തെ​ഫ്റ്റ് സ്‌​ക്വാ​ഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി.​ടി.​പി സ​ബ് ഡി​വി​ഷ​നു​കീ​ഴി​ൽ ര​ണ്ടു​വീ​ടു​ക​ളി​ൽ ജ​ല​മോ​ഷ​ണം ക​ണ്ടെ​ത്തി. വെ​ള്ള​ക്ക​രം കു​ടി​ശ്ശി​ക​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ണ​ക്​​ഷ​ൻ വി​ച്ഛേ​ദി​ച്ചി​രു​ന്ന മ​ല​മു​ക​ൾ നെ​ട്ട​യം ക​ലിം​ഗ​വി​ള സ​ര​ള​കു​മാ​രി, എ​ട​ഗ്രാ​മം അ​മ്പ​ല​ക്കു​ന്ന് എ​സ്.​എ​സ് ഭ​വ​നി​ൽ അ​ർ​ജു​ന​ൻ എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​ണ് ജ​ല​മോ​ഷ​ണം ക​​ണ്ടെ​ത്തി​യ​ത്.

നെ​ട്ട​യം ക​ലിം​ഗ​വി​ള​വീ​ട്ടി​ൽ വെ​ള്ള​ക്ക​രം 14187രൂ​പ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ക​ണ​ക്​​ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. എ​ന്നാ​ൽ മീ​റ്റ​ർ പോ​യ​ൻ​റി​ന് മു​ന്നി​ലു​ള്ള സ​ർ​വി​സ് ലൈ​നി​ൽ​നി​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി ജ​ല​മോ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

എ​ട​ഗ്രാ​മം അ​മ്പ​ല​ക്കു​ന്ന് എ​സ്.​എ​സ് ഭ​വ​ൻ അ‍ർ​ജു​ന​ന്റെ വീ‌​ട്ടി​ൽ ഏ​ഴു​മാ​സ​മാ​യി ന​ട​ത്തി​യി​രു​ന്ന ജ​ല​മോ​ഷ​ണ​മാ​ണ് ആ​ന്റി തെ​ഫ്റ്റ് സ്ക്വാ‍ഡ് ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു​മാ​സ​ത്തി​ല​ധി​ക​മാ​യി വെ​ള്ള​ക്ക​ര ഇ​ന​ത്തി​ൽ 23397 രൂ​പ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തി​നാ​ൽ വി​ച്ഛേ​ദി​ച്ച ക​ണ​ക്​​ഷ​നി​ൽ മീ​റ്റ​ർ പോ​യ​ന്റി​ന്‌ മു​ന്നി​ൽ​നി​ന്ന് അ​ന​ധി​കൃ​ത ലൈ​ൻ വ​ലി​ച്ചാ​ണ് ജ​ല​മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

അ​മ്പ​ല​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ ജ​ല​ദൗ​ർ​ല​ഭ്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ല​മോ​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത ക​ണ​ക്​​ഷ​ൻ വി​ച്ഛേ​ദി​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ല​മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ആ​റു​മാ​സം വ​രെ ത​ട​വും 50,000 രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്.

ജ​ല​മോ​ഷ​ണം പി​ടൂ​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ പി.​ടി.​പി സ​ബ് ഡി​വി​ഷ​ൻ ഒാ​ഫി​സി​ൽ എ​ത്തി​യ ചി​ല​ർ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. ഇ​തു​ചൂ​ണ്ടി​ക്കാ​ട്ടി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water AuthorityThiruvananthapuram NewsWater Theft
News Summary - Water Authority Anti-Theft Squad Inspection- Water theft was found in two houses
Next Story