വനമേഖലയിലെ ജലസ്രോതസ്സുകൾ വറ്റി വരളുന്നു
text_fieldsപാലോട്: കത്തുന്ന മീനച്ചൂടിൽ വനമേഖലയിലെ ജലസ്രോതസ്സുകൾ വറ്റിവരണ്ടു തുടങ്ങി. കാട്ടരുവികളും നീർച്ചോലകളും വറ്റി. ടൂറിസം കേന്ദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞു. മങ്കയം ഇക്കോ ടൂറിസം, കല്ലാർ മീൻമുട്ടി, ഗോൾഡൻ വാലി എന്നിവിടങ്ങളിൽ വെള്ളം കുറഞ്ഞു. കാട്ടാറുകളും നീർച്ചോലകളും വറ്റിയതോടെ വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങുന്നതും പതിവായി.
നാട്ടിൻപുറങ്ങളിലെ വലുതും ചെറുതുമായ ജലസ്രാതസ്സുകളും വറ്റിത്തുടങ്ങി. വാമനപുരം, കരമനയാർ, കിള്ളിയാറുകളിലെയും കൈവഴികളിെലയും ജലനിരപ്പ് താഴ്ന്നു. കല്ലാർ, ചിറ്റാർ എന്നിവിടങ്ങളിൽ മുങ്ങിക്കുളിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
ടൂറിസം കേന്ദ്രങ്ങളിലെ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും വെള്ളം കുറവാണെങ്കിലും കുളിരു തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, ഇൗയക്കോട്, കാട്ടിലക്കുഴി, അഗ്രിഫാം, വിതുരയിെല സൂര്യൻതോൽ, തൊളിക്കോെട്ട ചീറ്റിപ്പാറ എന്നിവിടങ്ങളിലും വിനോദസഞ്ചാരികളെത്തുന്നു.
കുടിവെള്ളം തേടി വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് ഭീഷണിയായിട്ടുണ്ട്. കല്ലാർ, ചെമ്പിക്കുന്ന്, പോേട്ടാമാവ്, ശംഖിലി, ശാസ്താംനട തുടങ്ങിയ പ്രദേശങ്ങളിലാണ് മൃഗങ്ങൾ ദാഹജലം തേടി കൂടുതലായി ഗ്രാമങ്ങളിലേക്കിറങ്ങുന്നത്. ഇങ്ങനെയെത്തുന്ന മൃഗങ്ങൾ വ്യാപകമായി കൃഷിനാശവും വരുത്തുന്നു. കാട്ടാനക്കൂട്ടം നീർച്ചോലകളിൽ മണിക്കൂറുകളോളമാണ് ചെലവിടുന്നത്. അടിപറമ്പ്, ഇടിഞ്ഞാർ, വെങ്കിട്ട തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണ ഭീഷണിയുണ്ട്. കരമനയാറിെൻറയും വാമനപുരം ആറിെൻറയും തീരങ്ങളിലും ചിറ്റാറിെൻറ കൈവഴികളിലുമാണ് കുടിവെള്ളം തേടി എറ്റവും കൂടുതൽ വന്യമൃഗങ്ങളെത്തുന്നത്.
നേരേത്ത വേനൽ കനക്കുന്നതിനുമുേമ്പ വനംവകുപ്പ് ഉൾപ്രദേശങ്ങളിൽ മൃഗങ്ങൾക്ക് കുടിക്കാനായി വെള്ളം കെട്ടി നിർത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ഇത്തരം സംവിധാനങ്ങളൊന്നും ഏർപ്പെടുത്താത്തതാണ് കുടിവെള്ളം തേടി മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ പ്രധാനകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.