55 വാർഡുകളിൽ ഇന്ന് വെള്ളം മുടങ്ങും
text_fieldsതിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ 55 ഓളം വാർഡുകളിൽ ഞായാറാഴ്ച രാവിലെ മുതൽ ജലവിതരണം മുടങ്ങും. വലിയ അറ്റകുറ്റണികൾ നടക്കുമ്പോൾ ഒരാഴ്ച മുമ്പ് അറിയിപ്പ് നൽകണമെന്ന മന്ത്രിതല യോഗത്തിന്റെ നിർദേശം പാലിക്കാതെ വ്യാഴാഴ്ച രാത്രിയാണ് ജല അതോറിറ്റി വെള്ളം മുടങ്ങൽ അറിയിപ്പ് നൽകിയത്.
ശനിയാഴ്ച രാത്രി മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് വന്നു. അരുവിക്കര 86 എം.എൽ.ഡി ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ ജലവിതരണം ഭാഗികമായി മുടങ്ങുമെന്നാണ് അറിയിപ്പെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകാൻ പിന്നെയും കാത്തിരിക്കേണ്ടിവരും.
ഒരുദിവസമാണ് വെള്ളം മുടങ്ങുന്നതെങ്കിലും മുൻകൂട്ടി അറിയിപ്പ് നൽകി ആവശ്യമായ ഇടങ്ങളിൽ ടാങ്കറിലടക്കം വെള്ളമെത്തിക്കാൻ ജല അതോറിറ്റി ആവശ്യമായ ക്രമീകരണം ഒരുക്കേണ്ടതായിരുന്നുവെന്ന ആവശ്യമാണ് റസിഡൻസ് അസോസിയേഷനുകളടക്കം ഉന്നയിക്കുന്നത്. നഗരത്തിൽ മുഴുവൻ സമയവും ജലവിതരണം നടക്കാത്ത പ്രദേശങ്ങളുണ്ട്. ചില സ്ഥലങ്ങളിൽ രാത്രിയിൽ മാത്രമാണ് ടാപ്പുകളിൽ വെള്ളം എത്തുക.
ഇത്തരം പ്രദേശങ്ങളിൽ ഒരു ദിവസം വെള്ളം മുടങ്ങിയാൽപോലും ജനങ്ങളുടെ ദുരിതം വർധിക്കും. ‘ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന’ അറിയിപ്പിൽ മാത്രമായി ജല അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ജലവിതരണം ഭാഗികമായി തടസപ്പെടുന്ന പ്രദേശങ്ങൾ
തിരുവനന്തപുരം: വഴയില, ഇന്ദിര നഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതി നഗർ, സൂര്യനഗർ, പൈപ്പിൻ മൂട്, ജവഹർ നഗർ, ഗോൾഫ് ലിംഗ്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ് ഹൗസ് നന്ദൻകോട്, കുറവൻകോണം,ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സി.ആർ.പി.എഫ് ക്യാമ്പ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം, പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ,പുഞ്ചക്കരി, കരമന,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം,പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല,വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.